|    Nov 21 Tue, 2017 10:09 am
FLASH NEWS
Home   >  National   >  

രഘുറാം രാജന്‍ എഎപി സീറ്റില്‍ രാജ്യസഭയിലേക്ക്?

Published : 8th November 2017 | Posted By: mi.ptk

ന്യൂഡല്‍ഹി:  ആര്‍ബിഐ മുന്‍ ഗവര്‍ണര്‍ രഘുറാം രാജനെ രാജ്യസഭയിലെത്തിക്കാന്‍ ആംആദ്മി പാര്‍ട്ടി നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്. കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് നിരോധനത്തെ എതിര്‍ത്തതിനെ തുടര്‍ന്ന് സ്ഥാനമൊഴിയേണ്ടി വന്ന രഘുറാം രാജനെ രാജ്യസഭയിലേക്ക് മത്സരിപ്പിക്കാന്‍ എഎപി ശ്രമം നടത്തുന്നതായി ദേശീയ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.  ഡല്‍ഹിയിലെ മൂന്നു സീറ്റുകളിലൊന്നില്‍ രഘുറാം രാജനെ മത്സരിപ്പിക്കാന്‍ ശ്രമം നടത്തുന്നതായാണ് റിപ്പോര്‍ട്ട്.
വരുന്ന ജനുവരിയില്‍ രാജ്യസഭയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റിലും പാര്‍ട്ടിക്കാരല്ലാത്ത, രാഷ്ട്രീയക്കാരല്ലാത്ത, വ്യത്യസ്ത മേഖലകളില്‍ പ്രാഗല്‍ഭ്യം തെളിയിച്ചവരെ നിര്‍ത്താനാണു അരവിന്ദ് കെജ്‌രിവാളിന്റെ നീക്കമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എഎപിയുടെ പുതിയ നീക്കം 2019ലെ പൊതു തിരഞ്ഞെടുപ്പില്‍ ഗുണകരമാകുമെന്നും വിലയിരുത്തപ്പെടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക