|    Jul 23 Sun, 2017 6:34 am
FLASH NEWS
Home   >  News now   >  

രഘുറാം രാജന്റെ പിന്‍ഗാമി: മോദിയുടെ ആഫ്രിക്കന്‍ സന്ദര്‍ശനത്തിനു ശേഷം

Published : 5th July 2016 | Posted By: sdq

ന്യൂഡല്‍ഹി: അടുത്ത റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പ്രഖ്യാപനം പ്രധാനമന്ത്രിയുടെ ആഫ്രിക്കന്‍ സന്ദര്‍ശനത്തിനു ശേഷമുണ്ടാവുമെന്ന് ഉന്നത ഉദ്യോഗസ്ഥന്‍ സൂചിപ്പിച്ചു. അഞ്ചു ദിവസത്തെ ആഫ്രിക്കന്‍ സന്ദര്‍ശനത്തിനു ശേഷം ഈമാസം 11നാണ് പ്രധാനമന്ത്രി തിരിച്ചെത്തുക. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്റെ മൂന്നുവര്‍ഷത്തെ കാലാവധി സപ്തംബര്‍ നാലിനാണ് അവസാനിക്കുന്നത്. മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍മാരായ സുബീര്‍ ഗോക്കാണ്‍, രാകേഷ് മോഹന്‍, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മേധാവി അരുന്ധതി ഭട്ടാചാര്യ, സാമ്പത്തിക കാര്യ സെക്രട്ടറി ശക്തികാന്ത ദാസ്, മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍, ഇപ്പോള്‍ റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണറായ ഉര്‍ജിത് പട്ടേല്‍ എന്നിവരുടെ പേരുകളാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനത്തേക്കു പരിഗണിക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക