|    May 26 Fri, 2017 12:01 am
FLASH NEWS

രഘുറാം രാജനെതിരേ വീണ്ടും സ്വാമി

Published : 8th August 2016 | Posted By: SMR

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനെതിരേ വീണ്ടും സുബ്രഹ്മണ്യന്‍ സ്വാമി. രഘുറാം രാജനെ മാധ്യമങ്ങള്‍ ദേവദൂതനായും തന്നെ ചെകുത്താനായുമാണ് ചിത്രീകരിക്കുന്നത്. വിദേശ ശക്തികളുടെ പ്രേരണ കാരണമാണ് അവര്‍ രാജനെ പിന്തുണയ്ക്കുന്നത്. രാജന്‍ റിസര്‍വ് ബാങ്ക് സ്ഥാനത്തുനിന്ന് പിന്‍മാറിയാല്‍ ഓഹരി വിപണി ഇടിയുമെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍, അങ്ങനെ സംഭവിക്കുന്നില്ല. വാസ്തവത്തില്‍ ഓഹരി വിപണി ഉയരുകയാണ്. സ്വാമി പറഞ്ഞു.
വിരാട് ഹിന്ദുസംഘം സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പലിശനിരക്ക് കൂട്ടി അതുവഴി ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍ക്കു വായ്പയെടുക്കുന്നത് അസാധ്യമാക്കിയ രഘുറാം രാജന്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്കു ദ്രോഹം ഏല്‍പ്പിക്കുകയാണെന്നും സ്വാമി പറഞ്ഞു. രഘുറാം രാജനെ സ്വാമി വിമര്‍ശിച്ചതിനെതിരേ പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തേ പ്രതികരിച്ചിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day