|    Jul 19 Thu, 2018 9:03 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

രക്ഷ: പോലിസ് സഹായത്തിന് മൊബൈല്‍ ആപ്ലിക്കേഷന്‍

Published : 29th September 2017 | Posted By: fsq

 

തിരുവനന്തപുരം: പോലിസ് വിവരങ്ങള്‍ക്കും അടിയന്തര സഹായത്തിനായുമുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ പരീക്ഷണാടിസ്ഥാനത്തില്‍ നിലവില്‍വന്നു. രക്ഷ എന്ന പേരിലുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നു ഡൗണ്‍ലോഡ് ചെയ്യാം. സുരക്ഷയ്ക്കും ട്രാഫിക് ബോധവല്‍ക്കരണത്തിനുമായി മൂന്നു മൊബൈല്‍ ആപ്പുകളും ഇതോടൊപ്പം പരീക്ഷണാടിസ്ഥാനത്തില്‍ തയ്യാറാക്കിയിട്ടുണ്ട്. പോലിസ് ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ മേല്‍നോട്ടത്തില്‍ കേരള സ്റ്റാര്‍ട്ട് അപ് മിഷന്‍ വഴിയാണ് രക്ഷ ആപ്പ് രൂപകല്‍പന ചെയ്തിരിക്കുന്നത്. പോലിസ് സേവനങ്ങള്‍ ജനങ്ങളിലേക്കു കൂടുതല്‍ സുതാര്യതയോടെ എത്തിക്കുന്നതിനു കഴിയുംവിധമാണ് രക്ഷ തയ്യാറാക്കിയിരിക്കുന്നത്. തൊട്ടടുത്ത പോലിസ് സ്റ്റേഷനുകളും ഓരോ പ്രദേശത്തിന്റെയും അധികാരപരിധിയിലുള്ള പോലിസ് സ്റ്റേഷനും കണ്ടെത്തുന്നതിനും ആ സ്റ്റേഷനിലേക്ക് ബന്ധപ്പെടുന്നതിനും സ്റ്റേഷനിലേക്കുള്ള മാര്‍ഗം ജിപിഎസ് മുഖേന മനസ്സിലാക്കുന്നതിനുമുള്ള സംവിധാനവും രക്ഷയിലുണ്ട്. എമര്‍ജന്‍സി ഹെല്‍പ്‌ലൈന്‍ നമ്പറുകള്‍, സ്ത്രീസുരക്ഷാ നിര്‍ദേശങ്ങള്‍, പോലിസ് വാര്‍ത്തകളും അറിയിപ്പുകളും, ഗതാഗതസുരക്ഷാ നിര്‍ദേശങ്ങള്‍, ജാഗ്രതാ നിര്‍ദേശങ്ങള്‍ തുടങ്ങിയവയും ഇതില്‍ ലഭിക്കും. പോലിസ് ടെലിഫോണ്‍ ഡയറക്ടറിയും പാസ്‌പോര്‍ട്ട് വെരിഫിക്കേഷന്‍ സ്റ്റാറ്റസ്, എഫ്‌ഐആര്‍ ഡൗണ്‍ലോഡ് ചെയ്യല്‍, പെറ്റീഷന്റെ നിലവിലുള്ള സ്ഥിതി മനസ്സിലാക്കല്‍ തുടങ്ങിയ സേവനങ്ങളിലേക്കുള്ള ലിങ്കുകളും ലഭ്യമാണ്. മൊബൈല്‍ ആപ്ലിക്കേഷനുകള്‍ പൊതുജനങ്ങളില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ കൂടി സ്വീകരിച്ച് മെച്ചപ്പെടുത്തി അന്തിമരൂപത്തില്‍ പുറത്തിറക്കുമെന്നു സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹറ അറിയിച്ചു. ഒക്‌ടോബര്‍ മൂന്നു വരെ ഇതിനായുള്ള നിര്‍ദേശങ്ങള്‍ താഴെ പറയുന്ന ഇ-മെയില്‍ വിലാസത്തിലേക്ക് അയക്കാം.
aig2phq.pol@kerala.gov.in, info.pol@kerala.gov.in, sppcc.pol@kerala.gov.in, sapcc.pol@kerala.gov.in

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss