|    Jul 28 Fri, 2017 4:30 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

രക്ഷിതാക്കള്‍ക്ക് ഇഷ്ടമുള്ള സ്ഥലങ്ങളില്‍ നിന്ന് സ്‌കൂള്‍ യൂണിഫോം വാങ്ങാം

Published : 30th September 2016 | Posted By: SMR

ദോഹ: രക്ഷിതാക്കള്‍ക്ക് തങ്ങളുടെ കുട്ടികള്‍ക്ക് ആവശ്യമായ യൂണിഫോം ഏത് കേന്ദ്രങ്ങളില്‍ നിന്നും വാങ്ങാമെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിലെ പ്രൈവറ്റ് സ്‌കൂള്‍സ് ഓഫിസ് ഡയറക്ടര്‍ ഹമദ് അല്‍ഗാലി. യൂണിഫോം സ്‌കൂള്‍ ഫീസിന്റെ ഭാഗമല്ലാത്തതിനാല്‍ അതത് സ്‌കൂളുകളില്‍ നിന്ന് തന്നെ ഇത് വാങ്ങണമെന്നില്ല.
എന്നാല്‍ വാങ്ങുന്ന യൂണിഫോം നിറത്തിലും രൂപത്തിലും സ്‌കൂള്‍ യൂണിഫോമിനോട് യോജിച്ചതായിരിക്കണം. നിശ്ചിത ഇടങ്ങളില്‍ നിന്ന് മാത്രമേ യൂണിഫോം വാങ്ങാവൂ എന്ന് നിര്‍ബന്ധിച്ചാല്‍ അതിന്റെ ഉത്തരവാദിത്തം സ്‌കൂളുകള്‍ക്കായിരിക്കുമെ ന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
രാജ്യത്ത് ഉന്നത ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പ് വരുത്തുന്നതിന് മന്ത്രാലയം തയ്യാറാക്കിയ ചട്ടങ്ങള്‍ ലംഘിക്കുന്ന സ്വകാര്യ, ഇന്റര്‍നാഷനല്‍ സ്‌കൂളുകള്‍ക്കെതിരേ മന്ത്രാലയം നടപടി സ്വീകരിക്കും. അക്രഡിറ്റേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ 12 സ്‌കൂളുകളില്‍ പുതുതായി ചേരുന്ന കുട്ടികള്‍ക്ക് എജുക്കേഷനല്‍ വൗച്ചര്‍ ആനുകൂല്യം ലഭിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഇന്റര്‍നാഷനല്‍ സ്‌കൂള്‍ ഓഫ് ലണ്ടന്‍, ഷെര്‍ബോണ്‍ ഖത്തര്‍ സ്‌കൂള്‍, ഷെര്‍ബോ ണ്‍ ഖത്തര്‍ സ്‌കൂള്‍-അല്‍റയ്യാന്‍, ദെബാകി ഇന്റര്‍നാഷനല്‍ സ്‌കൂള്‍, സ്പാനിഷ് സ്‌കൂള്‍, ഫിന്നിഷ് സ്‌കൂള്‍, ദി റോയല്‍ ഗ്രാമര്‍ സ്‌കൂള്‍, കിങ്‌സ് കോളജ് ദോഹ എന്നിങ്ങനെ എട്ട് ഇന്റര്‍നാഷനല്‍ സ്‌കൂളുകളാണ് ഖത്തറിലുള്ളത്. 18 പുതിയ സ്വകാര്യ സ്‌കൂളുകളും കിന്റര്‍ ഗാര്‍ട്ടനുകളും പുതിയ അധ്യയന വര്‍ഷം മുതല്‍ കുട്ടികളെ സ്വീകരിക്കും. 7,676 സീറ്റുകളാണ് ഇതിലുള്ളത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക