|    Nov 24 Fri, 2017 8:11 pm
FLASH NEWS

രക്ഷാബന്ധന്‍ : എബിവിപിയുടെ ഗുണ്ടായിസം തടയും- കാംപസ് ഫ്രണ്ട്

Published : 13th August 2017 | Posted By: fsq

 

കണ്ണൂര്‍: രക്ഷാബന്ധന്‍ എന്ന പേരില്‍ എബിവിപിയുടെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ കലാലയങ്ങളില്‍ നടത്തിവരുന്ന പരിപാടികളിലൂടെ വിദ്യാര്‍ഥികളുടെ മതേതര ഐക്യം തകര്‍ക്കുകയാണെന്ന് കാംപസ് ഫ്രണ്ട് ജില്ലാകമ്മിറ്റി അഭിപ്രായപ്പെട്ടു. ഇത്തരം വര്‍ഗീയ സംഘപരിവാര്‍ അജന്‍ഡകള്‍ നടപ്പിലാക്കാനുള്ള എബിവിപി യുടെ ശ്രമങ്ങള്‍ എന്തുവില കൊടുത്തും തടയുമെന്ന് ജില്ലാ പ്രസിഡന്റ് ബി കെ മുഹ്‌സില്‍ ബി കെ അറിയിച്ചു. കഴിഞ്ഞ ദിവസം ചെറുവാഞ്ചേരി ചിരാറ്റ സ്‌കൂളില്‍ മുസ്്‌ലിം പെണ്‍കുട്ടികളെ നിര്‍ബന്ധിച്ചു രാഖി കെട്ടിക്കാന്‍ ശ്രമിച്ചതിനെ പ്രദേശത്തുള്ള യുവാക്കള്‍ ചോദ്യം ചെയ്യുകയും പ്രതികരിക്കുകയും ചെയ്തിരുന്നു. ഇത്് സ്വാഗതാര്‍ഹമാണ്. പൊതുസമൂഹം ഇത്തരം പ്രവര്‍ത്തങ്ങള്‍ ഒറ്റകെട്ടായി ചെറുത്തുതോല്‍പ്പിക്കാന്‍ ഇനിയും മുന്നോട്ടു വരണമെന്നും ഇതുപോലുള്ള സംഘപരിവാര അജന്‍ഡകള്‍ തിരിച്ചറിയണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക