|    Sep 25 Tue, 2018 11:20 am
FLASH NEWS

രക്ഷാപ്രവര്‍ത്തനത്തില്‍ മാത്രമല്ല, സത്യസന്ധതയിലും എസ്ഡിപിഐ മാതൃക

Published : 24th August 2018 | Posted By: kasim kzm

പരപ്പനങ്ങാടി: രക്ഷാപ്രവര്‍ത്തനത്തില്‍ ഏവര്‍ക്കും മാതൃകയായ എസ്ഡിപിഐ സത്യസന്ധതയിലും മാതൃകയായി. പരപ്പനങ്ങാടി കരിങ്കല്ലത്താണിയില്‍ രൂക്ഷമായ പ്രകൃതി ശോഭമായിരുന്നു. അഞ്ചു ദിവസവും വിശ്രമമില്ലാതെ പണിയെടുത്ത പ്രവര്‍ത്തകര്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ അപകടത്തില്‍നിന്ന് രക്ഷപ്പെടുത്തിയ ആട്, താറാവ്, കോഴി എന്നിവയെ വെള്ളം വറ്റിയതിനു ശേഷം ഉടമകളെ കണ്ടെത്തി തിരിച്ചേല്‍പ്പിച്ചു. വെള്ളം കയറിയതിനെ തുടര്‍ന്ന് വീടിന്റെ മുകള്‍ഭാഗത്ത് പൂട്ടിയ നിലയില്‍ ദിവസങ്ങളോളം കഴിഞ്ഞത് ശ്രദ്ധയില്‍പ്പെട്ട പ്രവര്‍ത്തകര്‍ പല വീടിന്റെയും വാതിലുകള്‍ ചവിട്ടി തുറന്നാണ് വളര്‍ത്തു മൃഗങ്ങളെ രക്ഷപ്പെടുത്തിയത്. കരയ്‌ക്കെത്തിച്ച ഇവയെ സുരക്ഷിത സ്ഥാനത്ത് സൂക്ഷിച്ച് തിരിച്ചേല്‍പ്പിക്കുകയായിരുന്നു. രക്ഷപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ എസ്ഡിപിഐ തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് ഹമീദ് പരപ്പനങ്ങാടി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മാതൃക പ്രവര്‍ത്തനം നടന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss