|    Jan 18 Wed, 2017 9:53 pm
FLASH NEWS

രക്ഷാപ്രവര്‍ത്തനത്തില്‍ കേച്ചേരി ആക്ട്‌സ് മാതൃകയെന്ന് സി എന്‍ ജയദേവന്‍ എംപി

Published : 5th October 2016 | Posted By: Abbasali tf

കേച്ചേരി: സഹജീവി കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി മനസ്സിനേയും ശരീരത്തേയും തയ്യാറെടുപ്പിക്കുന്നവര്‍ കേച്ചേരിയിലെ ആക്ട്‌സ് പ്രവര്‍ത്തകരെ മാതൃകയാക്കണമെന്ന് സി എന്‍ ജയദേവന്‍ എംപി. രാപ്പകല്‍ വിത്യാസമില്ലാതെയുള്ള അപകടരക്ഷാ യാത്രക്കിടയിലും ആക്ട്‌സ് പ്രവര്‍ത്തകര്‍ ശ്രദ്ധയൂന്നുന്നത് സമൂഹത്തിന്റെ ഉള്‍വിളിയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചൂണ്ടല്‍ പഞ്ചായത്തിലെ മഴുവഞ്ചേരിയില്‍ ചേറ്റുവട്ടി വീട്ടില്‍ ഗീത ടീച്ചറും ഭര്‍ത്താവ് മുരളീധരനും സൗജന്യമായി നല്‍കിയ സ്ഥലത്ത് ആക്ട്‌സ് കേച്ചേരി ശാഖ നിര്‍മ്മിച്ച സ്‌നേഹഭവന്റേയും പകല്‍വീടിന്റേയും സാന്ത്വന പരിചരണ കേന്ദ്രത്തിന്റേയും സമര്‍പണം നിര്‍വഹിക്കുകയായിരുന്നു എംപി. സ്‌നേഹഭവന്‍ പ്രസിഡന്റ് പി മാധവന്‍ അധ്യക്ഷത വഹിച്ചു. മുരളി പെരുനെല്ലി എംഎല്‍എ സ്മരണിക പ്രകാശനം ചെയ്തു. ആക്ട്‌സ് ജില്ലാ സെക്രട്ടറി ജിസണ്‍ ചൂണ്ടല്‍ സ്‌നേഹഭവന്‍ വിശദീകരണവും ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം പത്മിനി ടീച്ചര്‍ മുഖ്യപ്രഭാഷണവും നടത്തി. ചൂണ്ടല്‍ പഞ്ചായത്ത് പ്രസിഡന്റ് കെ എസ് അബ്ദുല്‍ കരീം ഗീത ടീച്ചറേയും മുരളീധരനേയും ആദരിച്ചു. ആക്ട്‌സ് കേച്ചേരി ശാഖ പ്രസിഡന്റ് ജോസ് പോള്‍ടി ഉപഹാരങ്ങള്‍ നല്‍കി. ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം ജെയ്‌സണ്‍ ചാക്കോ, ചൂണ്ടല്‍ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ എം കെ ആന്റണി, വാര്‍ഡംഗം ആന്‍സി വില്യംസ്, പകല്‍ വീട് കണ്‍വീനര്‍ ടി എ കുര്യാക്കോസ് മാസ്റ്റര്‍, സാന്ത്വന പരിചരണം കണ്‍വീനര്‍ സുധീഷ് മെക്കാട്ടില്‍, കെ എം ഹംസ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക