|    Dec 11 Tue, 2018 1:30 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

രക്ഷാപ്രവര്‍ത്തനത്തിനും റേഷനും കേന്ദ്രത്തിന് പണം നല്‍കേണ്ട സ്ഥിതി: മുഖ്യമന്ത്രി

Published : 30th November 2018 | Posted By: kasim kzm

തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി ദുരിതാശ്വാസ നിധിയിലെത്തിയ തുക മതിയാവാതെ വരുമെന്ന്— മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രളയകാലത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയതിനുള്ള ചെലവായി ന്യൂഡല്‍ഹിയിലെ വ്യോമസേനാ ആസ്ഥാനം ആവശ്യപ്പെട്ടത് 33,79,77,250 രൂപയാണ്. ഈ തുകയും കേന്ദ്രം അനുവദിച്ച റേഷന്‍ സാധനങ്ങള്‍ക്കുമായി 290.74കോടി നല്‍കേണ്ട അവസ്ഥയാണ്. ഈ തുകയും സംസ്ഥാനം കണ്ടെത്തണം. മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാന ദുരന്ത പ്രതികരണ നിധിയിലുള്ള തുക മുഴുവന്‍ വിനിയോഗിച്ചാല്‍പോലും ഈ തുക കൊടുത്തുതീര്‍ക്കാനാവില്ല. നിധിയിലേക്ക് 987.73 കോടി രൂപയാണ് ലഭ്യമായിട്ടുള്ളത്. ഇതില്‍ 586.04 കോടി രൂപ ഇതുവരെ ചെലവായി. 706.74 കോടി രൂപ കൂടി ലഭ്യമായാലേ ഇതുവരെയുള്ള ബാധ്യത തീര്‍ക്കാനാവൂ.
സാലറി ചാലഞ്ച്— മുഖേന സമാഹരിച്ചതടക്കം നവംബര്‍ 27 വരെ 2683.18 കോടി രൂപയാണ്— ദുരിതാശ്വാസ നിധിയിലെത്തിയിട്ടുള്ളത്.
ഇതുവരെ 688.48 കോടി ചെലവായി. ഇതിനു പുറമെ വീടുകളുടെ നാശനഷ്ടത്തിന് സിഎംഡിആര്‍എഫില്‍ നിന്നും 1357.78 കോടി രൂപയും ചെലവ് പ്രതീക്ഷിക്കുന്നു. എന്നാല്‍ പ്രളയത്തില്‍ 26,718 കോടി രൂപയുടെ നാശനഷ്ടം ഉണ്ടായെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. ലോകബാങ്കിന്റെയും ഐക്യരാഷ്ട്ര സംഘടനയുടെ കീഴിലുള്ള ഏജന്‍സികളുടെയും സൂചിക പ്രകാരം നാശനഷ്ടങ്ങള്‍ പരിഹരിക്കാന്‍ 31,000 കോടി രൂപ മുതല്‍ മുടക്കേണ്ടതുണ്ട്. പുനര്‍നിര്‍മാണം എങ്ങനെ എന്നത്— സംബന്ധിച്ചും സര്‍ക്കാരിന്— വ്യക്തമായ കാഴ്ചപ്പാടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം ഓഖി ചുഴലിക്കാറ്റ് കേരളത്തില്‍ ദുരന്തം വിതച്ചതിന്റെ ഒന്നാം വാര്‍ഷിക ദിനത്തില്‍ തീരദേശമേഖലയെ സംരക്ഷിച്ച് പുനര്‍നിര്‍മാണം നടത്തുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss