|    Sep 23 Sun, 2018 4:32 pm
FLASH NEWS

രക്ഷാപ്രവര്‍ത്തനത്തിനു പോയ മല്‍സ്യത്തൊഴിലാളികള്‍ക്കു പരിക്ക്

Published : 19th August 2018 | Posted By: kasim kzm

തലശ്ശേരി: തലശ്ശേരിയില്‍ നിന്നു ചാലക്കുടിയിലേക്കു രക്ഷാ പ്രവര്‍ത്തനത്തിനു പോയ സംഘത്തിലെമല്‍സ്യത്തൊഴിലാളികളായ രണ്ടുപേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. തലായിലെ ചേപ്പന്റവിട ദിലീഷ്(34) , ഗോപാലപ്പേട്ടയിലെ പുതിയ പുരയില്‍ റിയാസ്(37) എന്നിവരെ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേശീയ സുരക്ഷാ ക്യാംപില്‍ നിന്നു പരിശീലനം ലഭിച്ച ഇരുവരും ഇക്കഴിഞ്ഞ 16നാണ് 9 പേരടങ്ങുന്ന സംഘത്തോടൊപ്പം ഫൈബര്‍ തോണിയുമായി ചാലക്കുടിയിലേക്ക് രക്ഷാ പ്രവര്‍ത്തനത്തിനു പോയത്.
സ്ഥലത്തെത്തിയ സംഘം വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് രക്ഷാപ്രവര്‍ത്തനം നടത്തിവരികയായിരുന്നു. ഇതിനിടയിലാണ് റിയാസും ദിലീഷും ഡിവൈന്‍ ധ്യാന കേന്ദ്രത്തില്‍ കുടിങ്ങിക്കിടന്നവരെ ഫൈബര്‍ തോണിയില്‍ രക്ഷിക്കാനെത്തിയത്. ഇവിടെ കുടുങ്ങിയ പകുതിയോളം പേരെ സുരക്ഷാ കേന്ദ്രത്തിലെത്തിച്ചു വീണ്ടും രക്ഷാ പ്രവര്‍ത്തനം നടത്തുന്നതിനിടെ തോണി കെട്ടിടത്തിന്റ ചുവരിലിടിച്ചാണ് ദേഹമാസകലം പരിക്കേറ്റത്. അപകടത്തില്‍ തോണി ഭാഗികമായി തകര്‍ന്നു.
രണ്ടര ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. പരിക്കേറ്റവരെ ഇന്നലെ രാവിലെയാണ് തലശ്ശേരി ജനറല്‍ ആശുപത്രിയില്‍എത്തിച്ചത്. ഇപ്പോഴും നൂറുകണക്കിനു പേര്‍ കെട്ടിടത്തിനുള്ളില്‍ കുടിങ്ങിക്കിടക്കുന്നതായി ഇവര്‍ പറഞ്ഞു. ജനറല്‍ ആശുപത്രിയില്‍ എത്തിയ ഇവര്‍ക്ക് ആവശ്യമായ ചികില്‍സയും ഭക്ഷണവും മരുന്നും നല്‍കുന്നുണ്ടെന്ന് തിരുവങ്ങാട് വില്ലേജ് ഓഫിസര്‍ ആര്‍ കെ രാജേഷ് പറഞ്ഞു. പരിക്കേറ്റവരെ തലശ്ശേരി തഹസില്‍ദാര്‍ ടി വി രഞ്ജിത്ത്, വില്ലേജ് ഓഫിസര്‍ ആര്‍ കെ രാജേഷ്, തീരദേശ പോലിസ് എസ്‌ഐ വ്രജനാഥ് സന്ദര്‍ശിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss