|    Sep 22 Sat, 2018 7:36 am
FLASH NEWS

രക്ഷാപ്രവര്‍ത്തനത്തിനിടെ വെള്ളത്തില്‍ പോയ രണ്ടുപേരുടെ മൃതദേഹങ്ങള്‍ കണ്ടുകിട്ടി

Published : 19th August 2018 | Posted By: kasim kzm

മൂവാറ്റുപുഴ: രക്ഷാപ്രവര്‍ത്തനത്തിനിടെ വെള്ളത്തില്‍ പോയ രണ്ടുപേരുടെ മൃതദേഹങ്ങള്‍ കണ്ടുകിട്ടി.
മൂവാറ്റുപുഴ കൊല്ലംകുടി കുട്ടപ്പന്റെ മകന്‍ ബിനു(43), റാക്കാട് താന്നിച്ചുവട്ടില്‍ സണ്ണിയുടെ മകന്‍ അനില്‍ (45)എന്നിവരുടെ മൃതദേഹമാണ് ഇന്നലെ കിട്ടിയത്.
ബുധനാഴ്ച രാത്രി ആശ്രമം സ്വകാര്യ ബസ് സ്റ്റാന്റിന് സമീപം രക്ഷാപ്രവര്‍ത്തനത്തിനിടെയാണ് ബിനു ഒഴുക്കില്‍പെട്ടത്. രാവിലെ പത്തോടെ സമീപത്ത് നിന്നു മുതദേഹം കണ്ടെത്തുകയായിന്നുന്നു.
വ്യാഴാഴ്ച്ച റാക്കാടുള്ള വെള്ളക്കെട്ടിലാണ് അനില്‍ മുങ്ങിപ്പോയത്.
ഉച്ചകഴിഞ്ഞ് രണ്ടോടെ റാക്കാട് പള്ളിക്ക് സമീപത്ത് നിന്നാണ് അനിലിന്റെ മൃതദേഹം കണ്ട് കിട്ടിയത്.
മൂവാറ്റുപുഴ ജനറല്‍ ആശുപതിയില്‍ പോസ്റ്റ്‌മോര്‍ട്ടതിന് ശേഷം മൃതദേഹങ്ങള്‍ ഇന്ന് ബന്ധുക്കള്‍ക്ക് വിട്ട് കൊടുക്കും.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss