|    Sep 21 Fri, 2018 4:20 am
FLASH NEWS

രക്ഷാപ്രവര്‍ത്തനങ്ങള്‍ സജീവമായി തുടരുന്നു

Published : 20th August 2018 | Posted By: kasim kzm

തൃശൂര്‍: ജില്ലയിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ സജീവമായി തുടരുന്നു. ചാലക്കുടിയിലും അന്നമനടയിലുമാണ് നേവിയുടേയും ആര്‍മിയുടേയും ദുരിതനിവാരണ സേനയുടേയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങ ള്‍ തുടരുന്നത്. വെള്ളക്കെട്ടില്‍ കുരുങ്ങിക്കിടക്കുന്ന ഭൂരിഭാഗം പേരെയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയതായാണ് ഔദ്യോഗിക വിശദീകരണം. എങ്കിലും ഒറ്റപ്പെട്ടയിടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റുന്ന പ്രവര്‍ത്തനങ്ങളാണ് പുരോഗമിക്കുന്നത്. ഏതെങ്കിലും മേഖലകളില്‍ ആരെങ്കിലും ഒറ്റപ്പെട്ട് കിടക്കുന്നുണ്ടോയെന്ന പരിശോധനയും തുടരുന്നുണ്ട്. ബോട്ടും ട്രക്കും ടിപ്പറും ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനങ്ങളാണ് പുരോഗമിക്കുന്നത്. അതേസമയം പെരിങ്ങല്‍കുത്ത് ഡാമില്‍ കടപുഴകി വീണ കൂറ്റന്‍മരം മുറിച്ചു മാറ്റുന്നതിനായി ആര്‍മിയുടെ നേതൃത്വത്തില്‍ ശ്രമിച്ചു വരികയാണ്.
ജില്ലയില്‍ ആയിരത്തിലധികം ദുരിതാശ്വാസ ക്യാംപുകളിലായി രണ്ടരലക്ഷത്തോളംപേരാണ് കഴിയുന്നത്. ഇവര്‍ക്ക് ആവശ്യമായ വെള്ളം, ഭക്ഷണം, വസ്ത്രം മരുന്ന് എന്നിവ ലഭ്യമാക്കി വരുന്നുണ്ട്. വിവിധ സന്നദ്ധ സംഘടനകള്‍ ദുരിതാശ്വാസ ക്യാംപുകളില്‍ സേവനം തുടരുന്നുണ്ട്.
കളക്‌ട്രേറ്റ് കേന്ദ്രീകരിച്ച് ദുരിതാശ്വാസ ക്യാംപുകളിലേക്ക് ആവശ്യമായ സാമഗ്രികള്‍ സമാഹരിക്കുന്നുണ്ട്. കേടുവരാത്ത ഭക്ഷണപദാര്‍ഥങ്ങള്‍, സാനിറ്ററി നാപ്കിന്‍സ്, ബേബി ഫുഡ്, ബേബി ഡയപര്‍, മരുന്നുകള്‍ എന്നിവയെല്ലാമാണ് ക്യാംപുകളിലേക്ക് ആവശ്യമായുള്ളത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss