|    Dec 19 Wed, 2018 10:42 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

രക്ഷാപ്രവര്‍ത്തനം: രാഷ്ട്രപതിയെ ഗവര്‍ണര്‍ വിവരങ്ങള്‍ ധരിപ്പിച്ചു

Published : 20th August 2018 | Posted By: kasim kzm

തിരുവനന്തപുരം: കേരളത്തിലെ പ്രളയ സാഹചര്യത്തെക്കുറിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഗവര്‍ണര്‍ പി സദാശിവവുമായി സംസാരിച്ചു. രാഷ്ട്രപതി ഗവര്‍ണറെ ഫോണില്‍ വിളിച്ചു പ്രളയക്കെടുതികളെയും രക്ഷാപ്രവര്‍ത്തനങ്ങളെയും കുറിച്ച് അന്വേഷിച്ചു.
പ്രതിസന്ധിഘട്ടത്തെ ഒരുമയോടെ നേരിട്ട കേരള ജനതയുടെ നിശ്ചയദാര്‍ഢ്യത്തെ അഭിനന്ദിച്ച രാഷ്ട്രപതി രാജ്യം കേരളജനതയ്‌ക്കൊപ്പമുണ്ടെന്ന് ഉറപ്പുനല്‍കി. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ രക്ഷാ നടപടികള്‍ സ്വീകരിച്ചതില്‍ രാഷ്ട്രപതി സംതൃപ്തി അറിയിച്ചു.
ദേശീയ ദുരന്തനിവാരണസേന, സംസ്ഥാന, കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ പ്രവര്‍ത്തനത്തെയും പ്രതിബദ്ധതയെയും അദ്ദേഹം അഭിനന്ദിച്ചു. രക്ഷ, പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നു ഗവര്‍ണര്‍ രാഷ്ട്രപതിയെ അറിയിച്ചു.
സൈന്യം, ദുരന്തനിവാരണസേന, സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവയ്ക്കു പുറമെ ജനപ്രതിനിധികളും യുവജനങ്ങളും രക്ഷാപ്രവര്‍ത്തനങ്ങളില്‍ സജീവമാണെന്നും ഗവര്‍ണര്‍ അറിയിച്ചു. രാഷ്ട്രപതിയുമായുള്ള സംഭാഷണം ഗവര്‍ണര്‍ മുഖ്യമന്ത്രിയെ ഫോണില്‍ വിളിച്ച് ധരിപ്പിച്ചു. രക്ഷാപ്രവര്‍ത്തനം നേരിട്ട് നിരീക്ഷിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്നുണ്ടെന്നു മുഖ്യമന്ത്രി ഗവര്‍ണറെ അറിയിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലോകമെമ്പാടുമുള്ള കേരളീയര്‍ കൂടുതല്‍ ഉദാരമായി സംഭാവന ചെയ്യണമെന്ന് ഗവര്‍ണര്‍ അഭ്യര്‍ഥിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss