|    Dec 13 Thu, 2018 12:36 am
FLASH NEWS

രക്ഷാപ്രവര്‍ത്തകരെ ആദരിച്ചു

Published : 5th September 2018 | Posted By: kasim kzm

ചാവക്കാട്: കറുകമാട് നാലുമണിക്കാറ്റ് പാര്‍ക്കിന്റെ നേതൃത്വത്തില്‍ ദുരിതബാധിത പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ സന്നദ്ധ പ്രവര്‍ത്തകരെ ആദരിച്ചു. കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് പി കെ ബഷീര്‍ ഉദ്ഘാടനം ചെയ്തു. ചാവക്കാട് സിഐ കെ ഗോപകുമാര്‍ രക്ഷാപ്രവര്‍ത്തകരെ ആദരിച്ചു. വാര്‍ഡ് മെമ്പര്‍ പി എം മുജീബ് അധ്യക്ഷത വഹിച്ചു. റസിയ അമ്പലത്ത്, ഷാജിത മുഹമ്മദ്, ഹിമ മനോജ്, നിഷാം മട്ടുമ്മല്‍, നാലു മണിക്കാറ്റ് എം ഡി അമീര്‍ മാട്ടുമ്മല്‍, അനസ് അബ്ദുല്‍ ലത്തീഫ് സംസാരിച്ചു. ചാവക്കാട്: ഡിവൈഎഫ്‌ഐ കടപ്പുറം മേഖലാ കമ്മിറ്റി പ്രളയക്കെടുതിയില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ കടപ്പുറം പഞ്ചായത്തിലെ മുഴുവന്‍ മല്‍സ്യത്തൊഴിലാളികളെയും ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ സജീവമായ സന്നദ്ധസംഘടനകളെയും ആദരിച്ചു. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി പി ബി അനൂപ് ഉദ്ഘാടനം ചെയ്തു. സി എസ് ഷിജിത്ത് അധ്യക്ഷത വഹിച്ചു. കെ വി വിവിധ്, എറിന്‍ ആന്റണി, വി അനൂപ്, പി എ ഹസീബ്, എ കെ മുനീര്‍, കെ വി അഷറഫ്, എം ബി ഷൈലോക്ക്, പി ഇക്ബാല്‍, ഉഷാ കൃഷ്ണന്‍കുട്ടി, പി കെ മുഹമ്മദ് നസീര്‍, ടി ആര്‍ റഹീല്‍ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss