|    Nov 17 Sat, 2018 5:03 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

രക്ഷാദൗത്യവുമായി എസ്ഡിപിഐ ആര്‍ജി ടീം

Published : 22nd August 2018 | Posted By: kasim kzm

ഈരാറ്റുപേട്ട: ദുരിതാശ്വാസ ക്യാംപുകളില്‍ നിന്ന് വീടുകളിലേക്കു മടങ്ങിയവര്‍ക്ക് പാമ്പുകള്‍ ഭീഷണിയായപ്പോള്‍ രക്ഷാദൗത്യവുമായി എസ്ഡിപിഐ ആര്‍ജി ടീം. ഈരാറ്റുപേട്ടയുടെ വാവ സുരേഷ് എന്നറിയപ്പെടുന്ന നസീബ് പടിപ്പുരയ്ക്കല്‍, എസ്ഡിപിഐ പ്രവര്‍ത്തകരായ വി പി നിയാസ്, കെ എം ഷഹീര്‍, അശ്‌റഫ്, സമദ് എന്നിവരാണ് വിവിധ മേഖലകളില്‍ പാമ്പുപിടിത്തത്തിനായി ഈരാറ്റുപേട്ടയില്‍ നിന്ന് പുറപ്പെട്ടത്. ഇന്നലെ രാവിലെ പുറപ്പെട്ട സംഘം ആലുവ, നെടുമ്പാശ്ശേരി ഭാഗങ്ങളിലെ വീടുകളില്‍ പാമ്പുപിടിത്തത്തില്‍ ഏര്‍പ്പെട്ടു. ഇന്ന് മഴക്കെടുതിയെത്തുടര്‍ന്നു പൂര്‍ണമായും വെള്ളത്തിലായ റാന്നി മേഖലകളില്‍ രക്ഷാദൗത്യത്തില്‍ ഏര്‍പ്പെടും. സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്ന് നിരവധി പേരുടെ ഫോണ്‍ കോളുകളാണു വന്നുകൊണ്ടിരിക്കുന്നതെന്നു സംഘാംഗങ്ങള്‍ പറയുന്നു. വീട് വൃത്തിയാക്കാനും മറ്റും എത്തിയ 53 പേരെയാണു പാമ്പുകടിയേറ്റതിനെത്തുടര്‍ന്ന് അങ്കമാലി ലിറ്റില്‍ ഫഌവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഈ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് എസ്ഡിപിഐ ആര്‍ജി ടീമിന്റെ നേതൃത്വത്തില്‍ പാമ്പുപിടിത്തത്തിനായി രംഗത്തിറങ്ങാന്‍ തീരുമാനിച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss