|    Sep 26 Wed, 2018 2:02 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

രക്ഷാദൗത്യം പൂര്‍ണമായും സൈന്യത്തെ ഏല്‍പ്പിക്കണം

Published : 19th August 2018 | Posted By: kasim kzm

തിരുവനന്തപുരം: ദുരന്തനിവാരണ പ്രവര്‍ത്തനം പൂര്‍ണമായും സൈന്യത്തെ ഏല്‍പ്പിക്കാത്തതില്‍ സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ദുരഭിമാനം വെടിഞ്ഞു സൈന്യത്തെ രക്ഷാദൗത്യം പൂര്‍ണമായും ഏല്‍പ്പിക്കണമെന്നു തൊഴുകൈകളോടെ അപേക്ഷിക്കുകയാണെന്നും ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കേരളം ഒരുമിച്ചു കൈകോര്‍ത്തിട്ടും ജനങ്ങളെ രക്ഷപ്പെടുത്താന്‍ സാധിക്കാത്തത് എന്തുകൊണ്ടാണെന്നതു ചോദ്യചിഹ്നമാണ്. കുടിവെള്ളവും ഭക്ഷണവും മരുന്നുമില്ലാതെ നിരവധിയാളുകളാണു കഷ്ടപ്പെടുന്നത്. പതിനായിരക്കണക്കിന് ആളുകള്‍ ഒറ്റപ്പെട്ടിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.
രക്ഷാപ്രവര്‍ത്തനത്തിന്റെ ചുമതല സൈന്യത്തെ ഏല്‍പ്പിക്കണമെന്നാണു പ്രതിപക്ഷം സര്‍ക്കാരിനോടാവശ്യപ്പെട്ടത്. സൈന്യത്തെ കൂടുതല്‍ വിന്യസിപ്പിക്കണം. കലക്ടര്‍മാരുടെയും തഹസില്‍ദാര്‍മാരുടെയും വില്ലേജ് ഓഫിസര്‍മാരുടെയും പ്രവര്‍ത്തനം മതിയാവില്ലെന്ന് അറിയുന്നതുകൊണ്ടാണ് സൈന്യത്തെ വിളിക്കാന്‍ ആവശ്യപ്പെടുന്നത്. ഇപ്പോഴാണു സൈന്യത്തിന്റെ പൂര്‍ണസാന്നിധ്യം ഉണ്ടാവുന്നത്. എന്തുകൊണ്ട് ഇതുവരെ സൈന്യത്തെ വിളിച്ചില്ല. ആഗസ്ത് 15 മുതല്‍ സൈന്യത്തെ വിളിക്കാന്‍ താന്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍, മുഖ്യമന്ത്രി ആ ആവശ്യത്തെ പുച്ഛിച്ചു തള്ളിക്കളയുകയായിരുന്നു. കേരളം അതിഗുരുതരമായ പ്രളയക്കെടുതിയില്‍ പെട്ടിട്ടു നാലുദിവസം കഴിയുന്നു. സംസ്ഥാനത്ത് ഉടനീളം അതിദയനീയ സാഹചര്യമാണുള്ളത്.
സഹായത്തിനു വേണ്ടി ആയിരക്കണക്കിനാളുകള്‍ കേഴുകയാണ്. ഈ ആവശ്യങ്ങള്‍ക്കു മുന്നില്‍ ജനപ്രതിനിധികള്‍ നിസ്സഹായരായി നില്‍ക്കുകയാണ്. ചെങ്ങന്നൂര്‍, തിരുവല്ല, പന്തളം, റാന്നി തുടങ്ങിയവിടങ്ങളില്‍ സ്ഥിതി ഗുരുതരമാണ്. കുടുങ്ങിക്കിടക്കുന്നവരുടെ ബന്ധുക്കളുടെ നിരവധി ഫോണ്‍ കോളുകളാണ് ഓരോ ദിവസവും വരുന്നത്. നൂറുകണക്കിനു സഹായ അഭ്യര്‍ഥനകളാണ് വരുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss