|    Sep 22 Sat, 2018 1:09 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

രക്ഷാദൗത്യം: ഏകോപനത്തില്‍ വീഴ്ച

Published : 19th August 2018 | Posted By: kasim kzm

പത്തനംതിട്ട: പ്രളയം നാശംവിതയ്ക്കുകയും ചെങ്ങന്നൂരിലും സമീപപ്രദേശത്തുമായി ജനങ്ങള്‍ കുടുങ്ങിക്കിടക്കുമ്പോഴും രക്ഷാപ്രവര്‍ത്തനത്തിന്റെ ഏകോപനത്തില്‍ വീഴ്ചയുള്ളതായി ആരോപണം.
ഇന്നലെ അടൂരിലെത്തിയ ദുരന്തനിവാരണ സേനയ്ക്ക് പ്രവര്‍ത്തനാനുമതിക്കുള്ള നിര്‍ദേശം ലഭിച്ചില്ലെന്നാണ് ആരോപണമുള്ളത്.
നാലു കെഎസ്ആര്‍ടിസി ബസ്സുകളിലായി 150 അംഗ സേന ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവിനായി അടൂരിലെത്തി കാത്തുനില്‍ക്കുന്നുവെന്നാണ് പറയപ്പെടുന്നത്.
എന്നാല്‍, രക്ഷാപ്രവര്‍ത്തനത്തിന്റെ ഏകോപനത്തില്‍ വീഴ്ചയില്ലെന്ന് ചെങ്ങന്നൂര്‍ എംഎല്‍എ സജി ചെറിയാന്‍ പറഞ്ഞു. നേരത്തേ തന്നെ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതില്‍ വീഴ്ച സംഭവിച്ചെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ചെങ്ങന്നൂരിലെ പലഭാഗങ്ങളില്‍ ആളുകള്‍ കുരുങ്ങിക്കിടക്കുകയാണെന്നും രക്ഷയ്ക്കായി അടിയന്തരമായി ഇടപെടണമെന്നും എംഎല്‍എ ആവശ്യപ്പെട്ടിരുന്നു.
ആഹാരവും വെള്ളവും മരുന്നും ലഭിക്കാതെ നിരവധി മൃതദേഹങ്ങള്‍ കാണപ്പെടുന്നുവെന്നാണ് എംഎല്‍എ സാമുഹിക മാധ്യമങ്ങളിലൂടെ പ്രതികരിച്ചത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss