|    Sep 22 Sat, 2018 6:41 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്‌

Published : 14th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: വധശ്രമത്തില്‍ നിന്നു താന്‍ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്കെന്ന് ഉമര്‍ ഖാലിദ്. കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബിനു മുന്നിലെ കടയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ചായ കുടിച്ചുനില്‍ക്കുകയായിരുന്നു. പെട്ടെന്നാണ് ഒരാള്‍ പിറകില്‍ നിന്ന് കഴുത്തില്‍ പിടിമുറുക്കിയത്. അയാളുടെ കൈയില്‍ ഒരു തോക്കുമുണ്ടായിരുന്നു. പിടി വിടുവിക്കാന്‍ ശ്രമിക്കുന്നതിനിടെ അയാള്‍ ബലംപ്രയോഗിച്ച് എന്നെ നിലത്തേക്കു മറിച്ചിട്ടു. നിലത്തിട്ട് മര്‍ദിക്കുകയും ചെയ്തു.
ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ അയാളെ പിടിച്ചുമാറ്റി. അതിനിടെ അയാള്‍ തോക്ക് വലിച്ചെറിഞ്ഞ് ഓടിരക്ഷപ്പെട്ടു. ഒരു വെടി പൊട്ടുന്ന ശബ്ദവും കേട്ടിരുന്നു. അയാള്‍ ഉപേക്ഷിച്ച തോക്കില്‍ നിന്നുതന്നെയാണ് വെടിയുതിര്‍ന്നതെന്ന് ഉറപ്പാണ്.
ചായകുടിച്ചുകൊണ്ടിരുന്ന ഉമറിനെ കഴുത്തിന് പിടിച്ച് മറിച്ചിട്ട അക്രമി രണ്ടുതവണ നിറയൊഴിക്കാന്‍ ശ്രമിച്ചുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. രണ്ടു തവണ കാഞ്ചി വലിച്ചെങ്കിലും വെടി പൊട്ടിയില്ല. ഓടിരക്ഷപ്പെടുന്നതിനിടെയാണ് വെടിയുതിര്‍ന്നത്. രണ്ടുമൂന്നിടത്ത് തട്ടിവീണശേഷമാണ് ഇയാള്‍ കാഴ്ചയില്‍ നിന്നു മറഞ്ഞതെന്നും സംഭവസ്ഥലത്തെ കടയുടമയായ ഘനശ്യാം പറയുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss