|    Dec 14 Fri, 2018 6:21 am
FLASH NEWS
Home   >  Todays Paper  >  page 9  >  

രക്ഷപ്പെടുത്തിയവര്‍ക്ക് നന്ദി പറഞ്ഞ് കുട്ടികള്‍

Published : 15th July 2018 | Posted By: kasim kzm

ബാങ്കോക്ക്:  രക്ഷാപ്രവര്‍ത്തകര്‍ക്ക് നന്ദിപറഞ്ഞ് തായ് ലന്‍ഡ് ചിയാങ്‌റായിലെ വെള്ളം നിറഞ്ഞ ഗുഹയില്‍ 17 ദിവസത്തിനു ശേഷം പുറത്തെത്തിയ കുട്ടികള്‍. ആദ്യമായാണ് കുട്ടികള്‍ സംസാരിക്കുന്നതിന്റെ വീഡിയോ പുറത്തുവിടുന്നത്.
‘ഞാനിപ്പോള്‍ നല്ല ആരോഗ്യവാനാണ്. എന്നെ രക്ഷപ്പെടുത്തിയവര്‍ക്ക് നന്ദിപറയുന്നു’ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന 14കാരനായ പ്രജക് സുതാം പറഞ്ഞു. തങ്ങള്‍ ആരോഗ്യവാന്‍മാരും സംതൃപ്തരുമാണ്. മറ്റു കുട്ടികളും പറയുന്നതും കെഎഫ്‌സി ചിക്കന്‍ അടക്കമുള്ള വിഭവങ്ങള്‍ ആവശ്യപ്പെടുന്നതും പുറത്തുവിട്ട വീഡിയോയിലുണ്ട്. മരണമുഖത്തുനിന്നു തങ്ങളെ രക്ഷപ്പെടുത്തിയ ഡൈവര്‍മാര്‍ക്കും തായ് നേവി അംഗങ്ങള്‍ക്കും കുട്ടികള്‍ നന്ദിപറഞ്ഞു.
കുട്ടികളുടെയും കോച്ചിന്റെയും ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടെന്നും വ്യാഴാഴ്ച ആശുപത്രി വിടുമെന്നും ആരോഗ്യമന്ത്രി പിയാസകോള്‍ സകോല്‍സാറ്റായടോണ്‍ അറിയിച്ചു.  ജൂണ്‍ 23നാണ് മ്യാന്‍മര്‍ അതിര്‍ത്തിയിലുള്ള ചിയാങ് റായ് ഹുഹയില്‍ ഫുഡ്‌ബോള്‍ ടീം അംഗങ്ങളായ കുട്ടികളും കോച്ചും കുടുങ്ങിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss