|    Nov 14 Wed, 2018 6:18 am
FLASH NEWS

രക്ഷകരായി ഫയര്‍ഫോഴ്‌സ്; സജിന പെണ്‍കുഞ്ഞിന് ജന്‍മം നല്‍കി

Published : 11th August 2018 | Posted By: kasim kzm

വൈത്തിരി: കനത്ത മഴയില്‍ അമ്മാറയില്‍ ഉരുള്‍പൊട്ടി വീടിന്റെ രണ്ടുനിലകളിലും വെള്ളം കയറിയതിനെ തുടര്‍ന്ന് ടെറസില്‍ അഭയംതേടിയ കുടുംബത്തിന് രക്ഷകരായത് ഫയര്‍ഫോഴ്‌സ്. അമ്മാറ മുര്‍ഷിദിന്റെ ഭാര്യ സജിന(27) പൂര്‍ണ ഗര്‍ഭിണിയായിരുന്നു. ഇവരെ വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു ഫയര്‍ഫോഴ്‌സ് ബോട്ടില്‍ സുരക്ഷിത സ്ഥാനത്ത് എത്തിച്ചത്.
രാത്രിയോടെ സജിന കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കി. സജിനയുടെ പിതാവ് ഉമ്മര്‍, മാതാവ് റംല, സഹോദരന്‍ അന്‍വര്‍, സഹോദരി റിഹാനത്ത് ഇവരുടെ എല്‍കെജിയില്‍ പഠിക്കുന്ന മൂന്നു മക്കള്‍, ഒരു മൂന്നാംക്ലാസുകാരന്‍ എന്നിവരെ ഉള്‍പ്പെടെയാണ് ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തിയത്.
ലീഡിങ് ഫയര്‍മാന്‍ പി പി വിനോദ്, ഫയര്‍മാന്‍മാരായ എം വി ഷാജി, കെ എസ് ശ്രീജിത്ത്, പി ആര്‍ മിഥുന്‍, സി ജയന്‍, ഹോംഗാര്‍ഡ് കെ വിജയന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അമ്മാറയിലെ രക്ഷാപ്രവര്‍ത്തനം. സജിനയെക്കുറിച്ച് അറിഞ്ഞതോടെ രക്ഷാപ്രവര്‍ത്തനത്തില്‍ ആദ്യപരിഗണന അവരുടെ കുടുംബത്തിനു തന്നെ നല്‍കുകയായിരുന്നു. വീട്ടുകാര്‍ ഫയര്‍ഫയര്‍ഫോഴ്‌സിനെ നന്ദി അറിയിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss