|    Jul 24 Mon, 2017 12:23 pm
FLASH NEWS
Home   >  Kerala   >  

രക്തസാക്ഷി രാഷ്ട്രീയം മടുത്തു:ശ്രീനിവാസന്‍

Published : 31st July 2016 | Posted By: mi.ptk

sreenivasan

കൊച്ചി: രക്തസാക്ഷികളെ സൃഷ്ട്രിക്കുന്ന തരത്തിലുള്ള രാഷ്ട്രീയപ്രവര്‍ത്തനം ജനങ്ങള്‍ക്ക് മടുത്തുവെന്ന് ശ്രീനിവാസന്‍. പണത്തിനും അധികാരത്തിനുംവേണ്ടി നേതാക്കന്മാര്‍ ഒരുക്കുന്ന തന്ത്രത്തില്‍ അണികള്‍ക്ക് കിട്ടുന്നത് ജയിലറയും കണ്ണീരും മാത്രമാണെന്ന് ശ്രീനിവാസന്‍ പറഞ്ഞു. തൃശൂരില്‍ നടന്ന പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുക്കവെയാണ് രാഷ്ട്രീയ കക്ഷികള്‍ക്കെതിരെ ശ്രീനിവാസന്‍ വിമര്‍ശനവുമായെത്തിയത്. രക്തസാക്ഷിത്വത്തില്‍ നഷ്ടം അണികള്‍ക്ക് മാത്രമാണ്. അവന്റെ വീട്ടിലേ വിധവയും അനാഥരും ഉള്ളൂ. നേതാക്കന്മാരുടെ വീടുകളിലൊന്നും അനാഥരെയോ വിധവകളെയോ കാണാനാവില്ലെന്നും ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ത്തു.
രക്തസാക്ഷികളുടെ ഫോട്ടോയുള്ള ഫ്‌ളെക്‌സ് വച്ച് ജനവികാരമുയര്‍ത്തി പിന്തുണ ഉറപ്പിക്കാന്‍ നേതാക്കള്‍ ശ്രമിക്കുമ്പോള്‍ ഈ ഫഌക്‌സുകളിലൊക്കെ കാണുന്നത് നേതാക്കള്‍ കൊലയ്ക്കുകൊടുക്കുന്ന അണികളുടെ ചിത്രം മാത്രമാണ്.
അണികളില്‍ വെറുപ്പിന്റെ പ്രത്യയശാസ്ത്രം പഠിപ്പിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ  നേതാക്കന്മാര്‍ തമ്മില്‍ പരസ്പരം അകമഴിഞ്ഞ സൗഹൃദത്തിലാണെന്നും ശ്രീനിവാസന്‍ പരിഹസിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക