|    Oct 19 Thu, 2017 12:18 am
FLASH NEWS

രക്തസാക്ഷികളോട് സ്‌നേഹമുണ്ടെങ്കില്‍ പരിയാരം സര്‍ക്കാര്‍ ഏറ്റെടുക്കണം

Published : 27th September 2016 | Posted By: SMR

ഇരിട്ടി: സ്വാശ്രയകോളജ് സമരത്തില്‍ കൂത്തുപറമ്പിന്റെ മണ്ണില്‍ രക്തസാക്ഷികളായവരോട് അല്‍പമെങ്കിലും ആത്മാര്‍ഥതയുണ്ടെങ്കില്‍ പരിയാരം മെഡിക്കല്‍ കോളജ് ഏറ്റെടുക്കാന്‍ പിണറായി സര്‍ക്കാര്‍ തയ്യാറാകണമെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് കെ കെ അബ്ദുല്‍ ജബ്ബാര്‍ ആവശ്യപ്പെട്ടു.
ഇരിട്ടിയില്‍ പരിയാരം മെഡിക്കല്‍ കോളജ് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ പേരാവൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സായാഹ്ന ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോളജ് ഏറ്റെടുക്കുന്ന വിഷയത്തില്‍ എല്‍ഡിഎഫും യൂഡിഎഫും ഒത്തുകളിക്കുകയാണ്.
ഇരുമുന്നണി നേതാക്കളും സാമ്പത്തിക ലാഭം ഉണ്ടാക്കാനുള്ള താവളമാക്കി പരിയാരത്തെ മാറ്റി രക്ഷസാക്ഷികളോട് വഞ്ചന കാട്ടിയ സിപിഎമ്മിന് പൊതുസമൂഹത്തില്‍ നിന്നുയരുന്ന ജനവികാരത്തിനു മുന്നില്‍ തീരുമാനം മാറ്റേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് എസ് നൂറുദ്ദീന്‍ അധ്യക്ഷത വഹിച്ചു.
കെ സി കാദര്‍കുട്ടി, ജില്ലാ സെക്രട്ടറിയേറ്റംഗം സി എം നസീര്‍, ടി യാക്കൂബ്, പി പി അബ്ദുല്ല, മണ്ഡലം സെക്രട്ടറി എം അബ്ദുല്‍ സത്താര്‍ സംസാരിച്ചു. പരിയാരം മെഡിക്കല്‍ കോളജ് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ധര്‍മടം മണ്ഡലം കമ്മിറ്റി ഇന്നു വൈകീട്ട് എടക്കാട് ബസാറില്‍ സായാഹ്‌ന ധര്‍ണ സംഘടിപ്പിക്കും. ജില്ലാ സെക്രട്ടേറിയറ്റംഗം സി എം നസീര്‍ ഉദ്ഘാടനം ചെയ്യും. പരിയാരം പ്രക്ഷോഭ സമിതി നേതാവ് ഡി സുരേന്ദ്രനാഥ് മുഖ്യപ്രഭാഷണം നടത്തും. ധര്‍മടം മണ്ഡലം പ്രസിഡന്റ് മുസ്തഫ കൂടക്കടവ് അധ്യക്ഷത വഹിക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക