|    Jul 23 Mon, 2018 11:17 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

രക്തം സ്വീകരിക്കുന്ന രോഗികളുടെ സുരക്ഷ ഉറപ്പുവരുത്തും

Published : 28th September 2017 | Posted By: fsq

 

തിരുവനന്തപുരം: രക്തം സ്വീകരിക്കലിന് വിധേയരാവുന്ന രോഗികളുടെ ആരോഗ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനും സന്നദ്ധ രക്തദാനം പ്രോല്‍സാഹിപ്പിക്കുന്നതിനുമുള്ള പദ്ധതികള്‍ സര്‍ക്കാര്‍ തലത്തില്‍ ആവിഷ്‌കരിച്ചുവരുകയാണെന്നും ആരോഗ്യവകുപ്പു മന്ത്രി കെ കെ ശൈലജ അറിയിച്ചു.  റീജ്യനല്‍ കാന്‍സര്‍ സെന്ററില്‍ ന്യൂക്ലിക് ആസിഡ് ടെസ്റ്റ് സംവിധാനം നടപ്പാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു.അതേസമയം, കാതോരം എന്ന പേരില്‍ കുട്ടികളിലെ ശ്രവണവൈകല്യങ്ങള്‍ പരിഹരിച്ചുകൊണ്ടുള്ള സമഗ്ര പദ്ധതിയുടെ ഉദ്ഘാടനവും കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ നടത്തിയ കുട്ടികളുടെ കുടുംബസംഗമവും 29ന് രാവിലെ 11.00 മണിക്ക് തിരുവനന്തപുരം ടാഗോര്‍ തിയേറ്ററില്‍ വച്ച് നടക്കുമെന്ന്  മന്ത്രി അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതി ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ മുന്‍ അന്താരാഷ്ട്ര ആസ്‌ത്രേലിയന്‍ ക്രിക്കറ്റ് താരം  ബ്രറ്റ് ലീ  മുഖ്യാതിഥിയായിരിക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss