|    Jan 19 Thu, 2017 5:39 am
FLASH NEWS

രക്തം കടത്തല്‍: സര്‍ക്കാരിന്റെ വിശദീകരണം തേടി

Published : 28th June 2016 | Posted By: SMR

കൊച്ചി: അട്ടപ്പാടിയിലെ ചോലനായ്ക്കര്‍ വിഭാഗക്കാരുടെ രക്തം ശേഖരിച്ച് വിദേശ ഫാര്‍മസി കമ്പനിയിലേക്ക് കടത്തുന്നുവെന്ന ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാറിന്റെ വിശദീകരണം തേടി. ആരോപണവുമായി ബന്ധപ്പെട്ട മാധ്യമ വാര്‍ത്തകളുടെയും മറ്റും പശ്ചാത്തലത്തില്‍ കോടതിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട പൊതുപ്രവര്‍ത്തകനായ പി ഡി ജോസഫ് നല്‍കിയ ഹരജിയിലാണ് ആക്റ്റിങ് ചീഫ് ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍, ജസ്റ്റിസ് അനു ശിവരാമന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.
രക്തം കടത്തുന്നുവെന്ന ആരോപണത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ അന്വേഷണത്തിന് നിര്‍ദശേിച്ചിരുന്നതായി ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടി. ഈ റിപോര്‍ട്ടും അട്ടപ്പാടിയിലെ ആദിവാസികള്‍ക്ക് അനുവദിച്ച ഫണ്ടിന്റെ ദുര്‍വിനിയോഗം സംബന്ധിച്ച വിജിലന്‍സ് റിപോര്‍ട്ടും പരിശോധിക്കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 50 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക