|    Jul 20 Fri, 2018 8:24 pm
FLASH NEWS

യോഗ സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തും: എ സി മൊയ്തീന്‍

Published : 13th August 2017 | Posted By: fsq

 

പാലക്കാട്:യോഗ സ്‌കൂള്‍ പാ ഠ്യപദ്ധതിയുടെ ഭാഗമാക്കുമെന്ന് വ്യവസായ-കായിക-യുവജനക്ഷേമ മന്ത്രി എ സി  മൊയ് തീന്‍ പറഞ്ഞു. ജില്ലാ പഞ്ചായത്തില്‍ നടക്കുന്ന രണ്ടാമത് സംസ്ഥാന യോഗ ചാമപ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ലോകത്തിന് ഇന്ത്യയുടെ സംഭാവനയാണ് യോഗ. വേര്‍തിരുവുകളില്ലാത്ത ആരോഗ്യമുള്ള സമൂഹത്തെ വാര്‍ത്തെടുക്കാന്‍ യോഗകൊണ്ട് കഴിയും. യോഗ പ്രോല്‍സാഹിപ്പിക്കുന്നതിന് വലിയ പ്രചാരണമാണ് കായിക വകുപ്പ് നടത്തുന്നത്. ആരോഗ്യമുള്ള തലമുറയെ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വിദ്യാര്‍ഥികള്‍ക്ക് യോഗ പരിശീലനം നല്‍കുന്നത്. വിദ്യാഭ്യാസ-ആരോഗ്യ-കായിക വകുപ്പ് സംയുക്ത മന്ത്രിതല ചര്‍ച്ചയില്‍ യോഗ സ്—കൂള്‍ സിലബസിന്റെ ഭാഗമാക്കുന്നതിന് വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സ്—കൂള്‍ കായികാധ്യാപകര്‍ക്ക് യോഗ അസോസിയേഷന്റെ സഹായത്തോടെ പരിശീലനം നല്‍കും. മാനദണ്ഡങ്ങള്‍ പാലിക്കാതെ ലോക അത്—ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ നിന്നു പി യു ചിത്രയെ ഒഴിവാക്കിയപ്പോള്‍ കേരളം ഒറ്റമനസോടെ ചിത്രക്കൊപ്പം നിന്നു. സി കെ വിനീതിന് സംസ്ഥാന സര്‍ക്കാര്‍ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് തസ്—തികയില്‍ ജോലി നല്‍കിയതിലൂടെ സംസ്ഥാന കായിക വകുപ്പ് കായിക താരങ്ങള്‍ക്കൊപ്പമാണെന്ന സന്ദേശമാണ് നല്‍കിയതെന്നും മന്ത്രി പറഞ്ഞു. അഖിലേന്ത്യ യോഗ മല്‍സരത്തില്‍ വിജയികളായ ശ്രേയ, ദിവ്യ എന്നിവര്‍ക്ക് മന്ത്രി കാഷ് അവാര്‍ഡുകള്‍ വിതരണം ചെയ്—തു. യോഗ അസോസിയേഷന്‍ ഓഫ് കേരളയും സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലും സംയുക്തമായി നടത്തുന്ന സംസ്ഥാന ചാംപ്യന്‍ഷിപ്പില്‍ വിവിധ ജില്ലകളില്‍ നിന്നുള്ള നാനൂറോളം യോഗാഭ്യാസികള്‍ പങ്കെടുക്കുന്നുണ്ട്. ആണ്‍, പെണ്‍ വിഭാഗങ്ങളിലായി എട്ട് മുതല്‍ 11 വയസ് വരെയുള്ള സബ് ജൂനിയര്‍, 14 മുതല്‍ 17 വയസ് വരെയുള്ള ജൂനിയര്‍, 21 മുതല്‍ 25 വയസ് വരെയുള്ള സീനിയര്‍, 35ന് മുകളില്‍ പ്രയാമുള്ളവര്‍ എന്നീ  ഇനങ്ങളില്‍ നാല് വേദികളിലായാണ് മല്‍സരങ്ങള്‍ നടക്കുന്നത്.     ജില്ലാ പഞ്ചായത്ത് അങ്കണത്തില്‍ നടന്ന പരിപാടിയില്‍ ഷാഫി പറമ്പില്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. എം ബി രാജേഷ് എംപി, എംഎല്‍എമാരായ കെ വി വിജയദാസ്, കെ ഡി പ്രസേനന്‍, മുന്‍ എംഎല്‍എ സി കെ രാജേന്ദ്രന്‍, സംസ്ഥാന യോഗ അസോസിയേഷന്‍ പ്രസിഡന്റ് ബി ബാലചന്ദ്രന്‍, സെക്രട്ടറി ഡോ. രാജീവ്, വൈസ് പ്രസിഡന്റ് പി ബാലകൃഷ്—ണന്‍ പിണറായി, കെഎസ്ബിസിഡിസി സംസ്ഥാന വൈസ് പ്രസിഡന്റ് പി മമ്മിക്കുട്ടി സംസാരിച്ചു. ചാംപ്യന്‍ഷിപ്പ് ഇന്ന് അവസാനിക്കും. ജില്ലാ പഞ്ചായത്തില്‍ വൈകീട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി എ കെ ബാലന്‍ ഉദ്ഘാടനം ചെയ്യും. വിവിധ ജില്ലകളിലെ യോഗാഭ്യാസികള്‍ പങ്കെടുത്ത മല്‍സരത്തില്‍ വിജയികളായവര്‍ക്ക് പി കെ ബിജു എംപി സമ്മാനങ്ങള്‍ വിതരണം ചെയ്യും. കെ ഡി പ്രസേനന്‍ എംഎല്‍എ അധ്യക്ഷനാവുന്ന പരിപാടിയില്‍ മുഹമ്മദ് മുഹ്—സിന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ശാന്തകുമാരി, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി എന്‍ കണ്ടമുത്തന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss