|    Jul 23 Sun, 2017 12:32 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

യോഗ: വിദേശികള്‍ക്ക് ടൂറിസ്റ്റ്, ഇ-വിസകള്‍

Published : 3rd June 2016 | Posted By: SMR

ന്യൂഡല്‍ഹി: യോഗ പരിശീലിക്കാന്‍ താല്‍പര്യമുള്ള വിദേശികള്‍ക്കായി ടൂറിസ്റ്റ് വിസകളും ഇ-വിസകളും അനുവദിക്കും. ഇന്ത്യയുടെ പരമ്പരാഗത ചികില്‍സാരീതിയായ യോഗയ്ക്കു ലോകരാജ്യങ്ങളില്‍ പ്രചാരം നേടിയെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് നടപടി.
വിനോദസഞ്ചാരികള്‍ക്കായി ഹൃസ്വകാല യോഗ പരിശീലന കളരിയും സംഘടിപ്പിക്കാന്‍ തീരുമാനിച്ചതായി ആഭ്യന്തര മന്ത്രാലയവക്താവ് അറിയിച്ചു.ഇതിനാവശ്യമായ നടപടിക്രമങ്ങള്‍ സ്വീകരിക്കാന്‍ ഓള്‍ ഇന്ത്യന്‍ മിഷന്‍ അബ്രോഡ്, ഫോറിനേഴ്‌സ് റീജ്യനല്‍ രജിസ്‌ട്രേഷന്‍ ഓഫിസര്‍(എഫ്ആര്‍ആര്‍ഒ) എന്നിവയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക