|    Jul 16 Mon, 2018 10:17 pm
FLASH NEWS
Home   >  Kerala   >  

യോഗ കേന്ദ്രത്തിലെ വിവരങ്ങള്‍ പുറത്തു പറയാതിരിക്കാന്‍ സമ്മര്‍ദ്ദം

Published : 28th September 2017 | Posted By: shadina sdna

കൊച്ചി: തൃപ്പൂണിത്തുറയിലെ യോഗകേന്ദ്രത്തില്‍ നടന്ന കാര്യങ്ങള്‍ പുറത്ത് പറയാതിരിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായി വെളിപ്പെടുത്തല്‍. ഇരയാക്കപ്പെട്ട പെണ്‍കുട്ടിയുടെ മാതാവാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. യോഗ കേന്ദ്രത്തിലെ പീഡനത്തെക്കുറിച്ചുള്ള വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെയാണ് കണ്ണൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിക്കും അമ്മയ്ക്കും സമ്മര്‍ദ്ദം ചെലുത്തി നിരന്തരമായി ഫോണ്‍ കോളുകള്‍ വരുന്നത്.  യോഗ കേന്ദ്രത്തിലെ വിവരങ്ങള്‍ പുറത്തു പറയരുതെന്നാവശ്യപ്പെട്ടാണ് കോളുകള്‍. യോഗ കേന്ദ്രത്തില്‍ വച്ച് തനിക്ക് ക്രൂരമായി മര്‍ദ്ദനമേറ്റിരുന്നതായി കണ്ണൂര്‍ സ്വദേശിനിയായ പെണ്‍കുട്ടി പറഞ്ഞിരുന്നു. പീഡനത്തെ തുടര്‍ന്ന് പെണ്‍കുട്ടി യോഗകേന്ദ്രത്തിന്റെ മതില്‍ ചാടി രക്ഷപ്പെടുകയായിരുന്നു. കേസില്‍ യോഗ കേന്ദ്രത്തിന് അനുകൂലമായ നിലപാടെടുക്കണമെന്ന് പെണ്‍കുട്ടികളെ നിര്‍ബന്ധിച്ചതായും ഇവര്‍ പറയുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ഇവര്‍ ഇതുവരെ പരാതി നല്‍കിയിട്ടില്ല.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss