|    Jun 21 Thu, 2018 11:00 pm
FLASH NEWS
Home   >  Kerala   >  

യോഗ കേന്ദ്രത്തിനെതിരായ പരാതി അട്ടിമറിക്കാന്‍ ശ്രമം; പൊലീസിനെതിരെ ഡിജിപിക്ക് പരാതി

Published : 2nd October 2017 | Posted By: mi.ptk

കൊച്ചി: തൃപ്പൂണിത്തുറയിലെ വിവാദ യോഗാ കേന്ദ്രത്തിനെതിരായ അന്വേഷണം അട്ടിമറിക്കാന്‍ പോലീസ് ശ്രമിക്കുന്നതായി പരാതി. തൃശൂര്‍ സ്വദേശിനി ശ്വേതയാണ് ഇതുസംബന്ധിച്ച് ഡിജിപി ലോക്‌നാഥ് ബെഹ്‌റക്ക് പരാതി നല്‍കിയിരിക്കുന്നത്. യോഗാ കേന്ദ്രത്തില്‍ മതസ്പര്‍ധ വളര്‍ത്തുന്ന ക്ലാസുകള്‍ നടത്തുന്നതായി മൊഴി നല്‍കിയിട്ടും ഐപിസി 153 എ വകുപ്പ് ചുമത്താതെയാണ് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്ന് പരാതിയില്‍ ആരോപിക്കുന്നു. യോഗ സെന്ററിലെ കോഡിനേറ്റര്‍ ശ്രുതിക്കെതിരെ താന്‍ മൊഴി നല്‍കിയിട്ടും കേസെടുത്തിട്ടില്ലെന്നും സാക്ഷികളുടെ മൊഴി രേഖപെടുത്തിയില്ലെന്നും പരാതിയില്‍ പറയുന്നുണ്ട്.സംഭവം സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥനെ കൊണ്ട് അന്വേഷണം നടത്തണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss