|    Mar 25 Sat, 2017 1:40 am
FLASH NEWS

യോഗ്യത തേടി ചെല്‍സി, ആഴ്‌സനല്‍ കളത്തില്‍

Published : 9th December 2015 | Posted By: SMR

ലണ്ടന്‍: യുവേഫ ചാംപ്യന്‍സ് ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഗ്രൂപ്പുഘട്ടം ഇന്ന് അവസാനിക്കാനിരിക്കെ ചെല്‍സി, ആഴ്‌സനല്‍ തുടങ്ങിയ വമ്പന്‍മാര്‍ നി ര്‍ണായക പോരാട്ടത്തിനിറങ്ങും. ഇവരെക്കൂടാതെ എഎസ് റോമ, വലന്‍സിയ, ബയേര്‍ ലെവര്‍ക്യുസന്‍, എഫ്‌സി പോര്‍ട്ടോ എന്നിവര്‍ക്കും ഇന്നത്തെ കളി നിര്‍ണായകമാണ്.
ഗ്രൂപ്പ് സിയില്‍ ചെല്‍സി പോ ര്‍ട്ടോയുമായാണ് പോരടിക്കുന്നത്. 10 പോയിന്റ് വീതം നേടി ഇരുടീമും നിലവില്‍ ഗ്രൂപ്പില്‍ ആദ്യ രണ്ടു സ്ഥാനങ്ങളിലുണ്ട്. എന്നാല്‍ മൂന്നാംസ്ഥാനക്കാരായ ഡയനാമോ കീവിനും (എട്ട് പോ യിന്റ്) പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷയു ണ്ട്. അതേസമയം, ഗ്രൂപ്പ് എഫില്‍ ഒളിംപിയാക്കോസാണ് ആഴ്‌സനലിന്റെ എതിരാളികള്‍. ആറു പോയിന്റുള്ള ആഴ്‌സനല്‍ ഗ്രൂപ്പില്‍ മൂന്നാമതാണ്.
മറ്റു പ്രധാന മല്‍സരങ്ങളില്‍ ഗ്രൂപ്പ് ഇയില്‍ ബാഴ്‌സലോണ ലെവര്‍ക്യുസനെയും റോമ ബെയ്റ്റ് ബോറിസോവിനെയും എഫില്‍ ബയേണ്‍ മ്യൂണിക്ക് ഡയനാമോ സെഗ്രബിനെയും നേരിടും.

(Visited 63 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക