|    Aug 19 Sat, 2017 8:35 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

യോഗേശ്വറിന്റെ സുവര്‍ണ സാധ്യത മങ്ങുന്നു

Published : 5th September 2016 | Posted By: SMR

മുംബൈ: ഇന്ത്യന്‍ ഗുസ്തി താരം യോഗേശ്വര്‍ ദത്തിന്റെ ലണ്ടന്‍ ഒളിംപിക്‌സിലെ വെങ്കലമെഡല്‍ സ്വര്‍ണമാവാനുള്ള സാധ്യതകള്‍ മങ്ങുന്നു. ലണ്ടന്‍ ഒളിംപിക്‌സില്‍ 60 കിലോഗ്രാം  ഗുസ്തിയില്‍ സ്വര്‍ണം നേടിയ അസര്‍ബെയ്ജാന്‍ താരം തൊഗ്രുല്‍ അസ്ഗറോവ് ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടു എന്ന വാര്‍ത്തകളാണ് യോഗശ്വറിന്റെ സ്വര്‍ണ സാധ്യതകളെ ഉയര്‍ത്തിയത്.
എന്നാല്‍ തനിക്ക് സ്വര്‍ണമെഡല്‍ സാധ്യത കുറവാണെന്ന് വ്യക്തമാക്കി യോഗേശ്വര്‍ തന്നെ രംഗത്തെത്തി. അസ്ഗറോവിനോട് സെമിയില്‍തോറ്റ അമേരിക്കന്‍ താരം കോള്‍മാന്‍ സ്‌കോട്ടിന് വെങ്കലമുണ്ടായിരുന്നു. മരുന്നടിയുടെ പേരില്‍ അസ്ഗറോവിന് സ്വര്‍ണം ലഭിക്കാതെ വന്നാല്‍ പകരം വെള്ളി മെഡല്‍ നേടിയ താരത്തിനാവും സ്വര്‍ണം ലഭിക്കുക.
എന്നാല്‍, വെളളി നേടിയ കുദ്‌കോവും മരുന്നടിയില്‍ കുടുങ്ങിയതിനാല്‍ അസ്ഗറോവിനോട് സെമിയില്‍ തോറ്റ സ്‌കോട്ടിനാണ് സാധ്യത കൂടുതല്‍ എന്ന് യോഗേശ്വര്‍ വ്യക്തമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക