|    Nov 22 Wed, 2017 10:46 am
FLASH NEWS
Home   >  National   >  

യോഗേശ്വറിന്റെ വെങ്കലമെഡല്‍ വെള്ളിയായി

Published : 30th August 2016 | Posted By: mi.ptk

yogeshwar-dutt

ന്യൂഡല്‍ഹി: 2012ലെ ലണ്ടന്‍ ഒളിംപിക്‌സില്‍ പുരുഷന്‍മാരുടെ 60 കിലോഗ്രാം ഫ്രീ സ്റ്റൈല്‍ ഗുസ്തിയില്‍ വെങ്കലമെഡല്‍ നേടിയ ഇന്ത്യന്‍ താരം യോഗേശ്വര്‍ ദത്തിന്റെ വെങ്കലം വെള്ളി മെഡലായി. അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചു. അന്ന് വെള്ളി നേടിയ റഷ്യയുടെ ബെസിക് കുഡുഖോവ് ഉത്തേജക മരുന്ന് ഉപയോഗിച്ചതായി ലോക ഉത്തേജക വിരുദ്ദ ഏജന്‍സി നടത്തിയ പരിശോധനയില്‍ തെളിഞ്ഞതിനാലാണ് യോഗേശ്വറിന്റെ വെങ്കലം വെള്ളിയായത്. ഇതോടെ സുശീല്‍ കുമാറിന് ശേഷം ഒളിംപിക്‌സ് ഗുസ്തിയില്‍  വെള്ളി മെഡല്‍ നേടുന്ന ഇന്ത്യന്‍ താരമായി യോഗേശ്വര്‍ ദത്ത്.

നാല് തവണ ലോക ചാമ്പ്യനും രണ്ട് തവണ ഒളിംപിക് മെഡല്‍ ജേതാവുമായ ബെസിക് 2013ല്‍ റഷ്യയിലുണ്ടായ കാറപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു.
ലണ്ടന്‍ ഒളിംപിക്‌സ് സമയത്ത് കണ്ടെത്തിയ സാമ്പിള്‍ റിയോ ഒളിംപിക്‌സിന് മുന്നോടിയായി രാജ്യാന്തര ഒളിംപിക് കമ്മിറ്റി വീണ്ടും പരിശോധിച്ചപ്പോഴാണ് കുഡുഗോവ് ഉത്തേജക മരുന്ന് ഉപയോഗിച്ചിരുന്നതായി തെളിഞ്ഞത്. കുഡുഗോവ് ഉള്‍പ്പെടെ അഞ്ച് താരങ്ങളെ മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക