|    Jul 22 Sun, 2018 11:49 pm
FLASH NEWS
Home   >  Kerala   >  

യോഗി ആദിത്യനാഥ് മലപ്പുറത്തെത്തുമെന്ന്

Published : 28th September 2017 | Posted By: shins

ന്യൂഡല്‍ഹി:  ബിജെപിയുടെ പദയാത്രയോടനുബന്ധിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും തീവ്ര ഹിന്ദുവാദിയുമായ യോഗി ആദിത്യനാഥ് മലപ്പുറം സന്ദര്‍ശിച്ചേക്കുമെന്ന് സൂചന. കേരളത്തിലെ ബിജെപി നേതാക്കളെ ഉദ്ധരിച്ച് ന്യൂസ് 18 ആണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. ഒക്ടോബര്‍ മൂന്നു മുതല്‍ 17 വരെ കേരളത്തില്‍ നടക്കുന്ന പദയാത്രയില്‍ ആദിത്യനാഥിനു പുറമെ അമിത് ഷാ, ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് തുടങ്ങിയവര്‍ പങ്കെടുക്കുമെന്നാണ് വിവരം. രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരായാണ് തങ്ങള്‍ കാംപെയിന്‍ നടത്തുന്നതെന്നാണ് ബിജെപിയുടെ പക്ഷം. കണ്ണൂരില്‍ അമിത് ഷായാണ് പരിപാടി ഫഌഗ് ഓഫ് ചെയ്യുന്നത്. മലപ്പുറം ഉള്‍പ്പെടെ പാര്‍ട്ടി പ്രത്യേക സന്ദേശം നല്‍കാന്‍ ആഗ്രഹിക്കുന്ന ഇടങ്ങളില്‍ ആദിത്യനാഥിനെ പങ്കെടുപ്പിക്കാനാണ് പദ്ധതിയെന്നാണ് കേരളത്തിലെ ബിജെപി നേതാക്കളെ ഉദ്ധരിച്ച് പുറത്തുവന്ന റിപോര്‍ട്ട്. അതേസമയം, ബിജെപി ഉന്നതനേതാക്കള്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. അതേസമയം തങ്ങള്‍ ഇതിന്റെ പേരില്‍ ഒരു തയ്യാറെടുപ്പും നടത്തുന്നില്ലെന്നും അവര്‍ക്കിഷ്ടമുള്ളിടത്ത് അതിപ്പോള്‍ മലപ്പുറത്താണെങ്കിലും മാര്‍ച്ച് നടത്തിക്കോട്ടെയെന്നുമായിരുന്നു വാര്‍ത്തയോട് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെപിഎ മജീദ് പ്രതികരിച്ചത്. മേഖലയിലെ സമാധാനം തകര്‍ക്കാനാണ് ബിജെപി ശ്രമിക്കുന്നതെങ്കിലും ക്രമസമാധാനം തകരുമെന്ന തരത്തില്‍ യാതൊരു ഭയവുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഹാദിയ വിഷയമുള്‍പ്പെടെയുള്ളവ ചര്‍ച്ചയായിരിക്കുന്ന അവസരത്തിലാണ് മലപ്പുറത്ത് യോഗി കാംപെയ്ന്‍ നടത്തുമെന്ന വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss