|    Jul 21 Sat, 2018 9:43 am
FLASH NEWS
Home   >  National   >  

യോഗി ആദിത്യനാഥ് അപമാനിച്ചെന്ന് കൊല്ലപ്പെട്ട ജവാന്റെ സഹോദരന്‍

Published : 15th May 2017 | Posted By: G.A.G

ലഖ്‌നൊ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പാക് ആക്രമണത്തില്‍ കൊല്ലപ്പെട്ട ബിഎസ്എഫ് ജവാന്‍ പ്രേം സാഗറിന്റെ വീട് സന്ദര്‍ശിച്ച സംഭവം വിവാദത്തില്‍. പ്രാദേശിക അധികാരികള്‍ മുഖ്യമന്ത്രിക്കായ് ജവാന്റെ വീട്ടില്‍ പ്രത്യേക സൗകര്യം ഒരുക്കുകയും സന്ദര്‍ശനത്തിനു ശേഷം അവ എടുത്തുമാറ്റുകയുമായിരുന്നു.
ആദിത്യനാഥിന്റെ നടപടിയെ ജവാന്റെ കുടുംബങ്ങള്‍ വിമര്‍ശിച്ചു.
രാജ്യത്തിനു വേണ്ടി വീരമൃത്യുവരിച്ച ജവാനോട് കാണിച്ച അവഹേളനമാണെന്ന് സാഗറിന്റെ സഹോദരന്‍ പറഞ്ഞു.
മുഖ്യമന്ത്രി വരുന്നതിന് തൊട്ടുമുന്‍പായി ജവാന്റെ വീട്ടില്‍ അധികൃതര്‍ എയര്‍ കമ്മീഷന്‍ സോഫ, നിലത്തു വിരിക്കുന്ന പരവതാനി, വാതില്‍-ജനല്‍ കര്‍ട്ടണുകള്‍ എന്നിവ സ്ഥാപിച്ചിരുന്നു. യോഗി വീട് സന്ദര്‍ശിച്ച് തിരിച്ചു പോയതിന് പിന്നാലെ അവയൊക്കെ തിരിച്ചു കൊണ്ടുപോവുകയായിരുന്നു. പ്രദേശത്ത് മുഖ്യമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് റോഡുകള്‍ നന്നാക്കുകയും ഓവുചാലുകള്‍ക്കു അടപ്പ് സ്ഥാപിക്കുകയും ചെയ്തിരുന്നു.
ഇത്തരം പ്രഹസനങ്ങള്‍ വീരമൃത്യുവരിച്ച ജവാനോട് കാണിച്ച അവഹേളനമാണെന്നും സാഗറിന്റെ വീട്ടുകാര്‍ അഭിപ്രായപ്പെട്ടു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss