|    Apr 22 Sun, 2018 10:04 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

യോഗിയുടെ വസതിക്കു മുന്നില്‍ യുവതിയുടെ ആത്മഹത്യാശ്രമം

Published : 9th April 2018 | Posted By: kasim kzm

ലഖ്‌നോ: തന്നെ ബലാല്‍സംഗം ചെയ്ത ബിജെപി എംഎ ല്‍എയ്‌ക്കെതിരേ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് യുവതിയും കുടുംബവും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്കു മുന്നില്‍ ആത്മഹത്യക്കു ശ്രമിച്ചു. ബിജെപി എംഎല്‍എയും സുഹൃത്തുക്കളും ബലാല്‍സംഗം ചെയ്ത് ഒരുവര്‍ഷം പിന്നിട്ടിട്ടും നടപടിയെടുക്കാത്തതിനെതിരേയാണ് യുവതിയും കുടുംബവും പ്രതിഷേധിച്ചത്. അതേസമയം, യുവതിക്ക് കുഴപ്പമൊന്നുമില്ലെന്ന് പോലിസ് പറഞ്ഞു.
ഉന്നാവയില്‍ നിന്നുള്ള ബിജെപി എംഎല്‍എ കുല്‍ദീപ് സെന്‍ഗറും സുഹൃത്തുക്കളും ചേര്‍ന്ന് തന്നെ ബലാല്‍സംഗം ചെയ്‌തെന്നാണു യുവതിയുടെ പരാതി. കുല്‍ദീപിനെതിരേ പരാതി നല്‍കിയതിന് കുടുംബത്തിനു നേര്‍ക്ക് ഭീഷണിയുണ്ടായതായും പിതാവിനെ ക്രൂരമായി മര്‍ദിച്ചതായും യുവതി പറഞ്ഞു.
ബിജെപി എംഎല്‍എയും സുഹൃത്തുക്കളും തന്നെ ബലാല്‍സംഗം ചെയ്തു. ഒരുവര്‍ഷമായി പ്രതികള്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് താന്‍ പലയിടത്തും കയറിയിറങ്ങുന്നു. എന്നാല്‍, ആരും തന്റെ പരാതി കേള്‍ക്കുന്നില്ല. തന്നെ ഉപദ്രവിച്ചവര്‍ക്ക് ശിക്ഷ ലഭിക്കണമെന്നാണ് തന്റെ ആവശ്യം. ഇല്ലെങ്കില്‍ താന്‍ ആത്മഹത്യ ചെയ്യും. നീതിതേടി താന്‍ യോഗി ആദിത്യനാഥിന്റെ പക്കല്‍ വരെ പോയിരുന്നു. എന്നാല്‍, ഒരു പ്രയോജനവുമുണ്ടായില്ലെന്നും യുവതി ആരോപിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss