|    Dec 10 Mon, 2018 4:18 am
FLASH NEWS
Home   >  National   >  

യോഗാ വിദ്യാകേന്ദ്രത്തില്‍ അഴിമതിയാസനം; പ്രധാനമന്ത്രി കണ്ണടക്കുന്നു

Published : 8th July 2018 | Posted By: sruthi srt

ന്യൂഡല്‍ഹി: രാജ്യാന്തര തലത്തില്‍ യോഗാ പ്രചാരണത്തിനായി ആയുഷ് മന്ത്രാലയത്തിന് കീഴില്‍ സ്ഥാപിതമായ മൊറാര്‍ജി ദേശായി നാഷനല്‍ ഇന്‍സ്്റ്റിറ്റിയൂട്ട് ഓഫ് യോഗ (എംഡിഎന്‍ഐവൈ) ഡയരക്ടര്‍ വി. ബസവറഡ്ഡിക്കെതിരായ അഴിമതി  ആരോപണങ്ങള്‍ക്ക് നേരെ പ്രധാനമന്ത്രിയടക്കം കണ്ണടക്കുന്നതായി ആരോപണമുയരുന്നു. ബസവറഡ്ഡിയുടെ യഥാര്‍ത്ഥ പ്രായം ആര്‍ക്കുമറിയില്ല. എന്നാല്‍ അദ്ദേഹം പലതവണ പേര് മാറ്റിയെന്ന് ആരോപണം. 28 വര്‍ഷമായി യോഗാധ്യാപകനാണെന്നും 80,000ത്തില്‍ പരം പേരെ യോഗ അഭ്യസിപ്പിച്ചതായി പറയപ്പെടുന്നു. 320 ദേശിയ, അന്തര്‍ദേശീയ സെമിനാറുകളില്‍ യോഗയെക്കുറിച്ച് പ്രഭാഷണം നടത്തിയെന്നാണ് മറ്റൊരു അവകാശവാദം. രജ്പഥില്‍ 2015 ജൂണ്‍ 21ന്  പ്രഥമ അന്താരാഷ്ട്ര യോഗാ ദിനത്തില്‍ പ്രധാനമന്ത്രി മോദി  നേതൃത്വം നല്‍കിയ ചടങ്ങില്‍ അവതാരകനായിരുന്നു.

കര്‍ണാടക യൂനിവേഴ്‌സിറ്റിക്ക് കീഴില്‍ ധര്‍വാഡില്‍ പാര്‍ട്ട് ടൈം അധ്യാപകനായാണ് തുടക്കമെങ്കിലും ഇന്ത്യയിലെ ഉന്നത യോഗാ പഠനകേന്ദ്രമായ എംഡിഎന്‍ഐവൈയില്‍ ആജീവനാന്ത ഡയരക്ടറാണ് ഇപ്പോള്‍. ഏതാണ്ട് ഇരുനൂറോളം പരാതികള്‍ മോദി സര്‍ക്കാരിലെ വിവിധ മന്ത്രിമാര്‍ക്ക് അദ്ദേഹത്തെക്കുറിച്ച് ലഭിച്ചിട്ടുണ്ട. പലതും നേരിട്ട് പ്രധാനമന്ത്രിക്കും ലഭിച്ചു. പക്ഷെ, അതൊന്നും ബസവറഡ്ഡിയെ ബാധിച്ചില്ല.
യോഗാ പ്രചാരണത്തിനായി 1998ലാണ് ഈ കേന്ദ്രം സ്ഥാപിച്ചത്. അഞ്ച് വര്‍ഷത്തിലേറെ ഈ സ്ഥാപനത്തില്‍ യോഗാ അസിസ്റ്റന്റ് പ്രഫസറായിരുന്ന വ്യക്തിയാണ് ഡയരക്ടറുടെ അഴിമതിയെക്കുറിച്ച് വെളിപ്പെടുത്തുന്നത്. അഴിമതി പ്രോത്സാഹിപ്പിക്കുക മാത്രമല്ല, അഴിമതിയിലൂടെയാണ് ഡയര്ക്ടര്‍ തസ്തിക കൈയടക്കിയതെന്നും അദ്ദേഹം പറയുന്നു. ആയുഷ് മന്ത്രി ശ്രീപദ് നായികിന്റെ ഉറ്റ സുഹൃത്താണ് ബസവറഡ്ഡി. വ്യാജ ബിരുദങ്ങളും യോഗ്യതാ രേഖകളുമാണ് നിയമനത്തിന് ഉപയോഗിച്ചതെന്ന് ആരോപണമുണ്ട്്. അദ്ദേഹത്തിന്റെ ബിരുദങ്ങളുടെ പകര്‍പ്പുകളും വിവരാവകാശ നിയമപ്രകാരമുള്ള മറുപടിയും കൈവശമുണ്ടെന്നും അവ ഈ ആരോപണം സാധൂകരിക്കു്ന്നതായും നാഷനല്‍ ഹെറാള്‍ഡ് റിപോര്‍ട്ട് ചെയ്തു. ബസവറഡ്ഡിയുടെ സര്‍വീസ് പുസ്തകം കാണാനില്ലെന്നാണ് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടി. ബസവറഡ്ഡിയുടെ നിയമനത്തില്‍ ആയുഷ് മന്ത്രാലയം സ്വന്തം മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്ന് മാത്രമല്ല പല തവണയുണ്ടായ പരാതികളും അവഗണിച്ചു. ഏപ്രില്‍ 2018 ഏപിലില്‍ പ്രധാനമന്ത്രിക്ക് നേരിട്ടയച്ച പരാതിയില്‍ ബസവറഡ്ഡി സ്ഥാപനത്തിന്റെ ഖ്യാതി അപകടത്തിലാക്കുന്നതായി ആരോപണമുണ്ട്.
2002ല്‍ ആദ്്യമായി മൂന്ന്് വര്‍ഷത്തേക്കായിരുന്നു നിയമനം. പിന്നീട് കാലാവധി നീട്ടി വാങ്ങി. ഇപ്പോള്‍ ആജിവനാന്ത ഡയരക്ടര്‍ പദവിയിലാണ്. 12 വര്‍ഷമായി പദവി വഹിക്കുന്നതിനിടയില്‍ ഒരിക്കല്‍ പോലും യോഗ്യതാ രേഖകള്‍ പരിശോധന നടന്നിട്ടില്ലെന്ന് പരാതിയില്‍ പറയുന്നു.
ബസവറെഡ്ഡി പിഎച്ച്ഡിക്ക് എന്‍ റോള്‍ ചെയ്തത് 1995 ആഗസ്റ്റ് 5നാണ്. എന്നാല്‍ തന്റെ എംഫില്‍ അദ്ദേഹം പൂര്‍ത്തീകരിക്കുന്നത് 1996 ജൂണിലാണ്. എംഫില്‍ പൂര്‍ത്തിയാക്കുന്നതിന് പത്ത് മാസം മുമ്പ് ഗവേഷണത്തിന് പേര് നല്‍കാന്‍ എങ്ങിനെ കഴിയുമെന്ന ചോദ്യമുയര്‍ത്തുന്നു പരാതിക്കാരന്‍. കാലാവധി നീട്ടി നല്‍കിയ ആയുഷ് മന്ത്രാലയം സ്വന്തം വ്യവസ്ഥകള്‍ തന്നെ ലംഘിച്ചിരിക്കുന്നു ദേശീയ ഇന്‍സ്റ്റിറ്റിയൂട്ടുകളുടെ തലപ്പത്തിരിക്കുന്നവര്‍ ഒരേ സ്ഥാപനത്തില്‍ അഞ്ച് വര്‍ഷത്തിലേറെ തുടരാന്‍ പാടില്ലെന്നാണ് മന്ത്രാലയം തയാറാക്കിയ ചട്ടം.
ധനക്രമക്കേടുകള്‍ സംബന്ധമായി കേന്ദ്ര വിജിലന്‍സ് കമ്മീഷനില്‍ നിരവധി കേസുകള്‍ ഡയരക്ടര്‍ക്കെതിരേയുണ്ടെന്ന് പൂര്‍വ വിദ്യാര്‍്തഥിയായ മറ്റൊരു യോഗാധ്യാപകന്‍ പറുന്നു. 2017ല്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് നടത്തിയ തിരഞ്ഞെടുപ്പില്‍ വനിതാ അപേക്ഷരോട് റിവേഴ്‌സ് ബോഡി പോസ്ച്വര്‍ കാണിക്കാന്‍ ആവശ്യപ്പെട്ടുവെന്നാണ്  മറ്റൊരു പരാതി. സെലക്ഷന്‍ കമ്മിറ്റിയില്‍ വനിതാ അംഗം ഉണ്ടാകണമെന്നാണ് വ്യവസ്ഥ. ഒരൊറ്റ വനിതാ അംഗം പോലും കമ്മിറ്റിയിലുണ്ടായിരുന്നില്ല.ഡയരക്ടറുടെ പ്രതികരണം തേടി വിളിച്ചുവെങ്കിലും ക്ലാസില്‍ തിരക്കിലാണെന്ന് പറഞ്ഞൊഴിയുകയായിരുന്നുവെന്നും പിന്നീട് ഫോണ്‍ എടുത്തില്ലെന്നും വാര്‍ത്ത പ്രസിദ്ധീകരിച്ച നാഷനല്‍ ഹെറാള്‍ഡ് വെളിപ്പെടുത്തി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss