|    Aug 18 Fri, 2017 12:48 am
FLASH NEWS
Home   >  Todays Paper  >  page 7  >  

യോഗാ ദിനത്തില്‍ ലക്ഷങ്ങള്‍ അണിനിരന്നു

Published : 22nd June 2017 | Posted By: fsq

 

ലഖ്‌നോ/ന്യൂഡല്‍ഹി: മൂന്നാമത് അന്താരാഷ്ട്ര യോഗാ ദിനത്തില്‍ രാജ്യത്തെ ലക്ഷക്കണക്കിന് ആളുകള്‍ പങ്കാളികളായി. ലഖ്‌നോവിലെ അംബേദ്കര്‍ സ്റ്റേഡിയത്തില്‍ നടന്ന ദിനാചരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവര്‍ണര്‍ റാം നായിക് എന്നിവരോടൊപ്പമാണ് പ്രധാനമന്ത്രി സ്റ്റേഡിയത്തിലെത്തിയത്. 50,000 പേര്‍ക്കൊപ്പം അദ്ദേഹവും യോഗ ചെയ്തു. യോഗാസനങ്ങള്‍ ലോകത്തെ ഇന്ത്യയുമായി ബന്ധിപ്പിക്കുന്നതാണെന്ന് മോദി പറഞ്ഞു.  നമ്മുടെ ഭാഷയോ സംസ്‌കാരമോ പാരമ്പര്യമോ അറിയാത്ത രാജ്യങ്ങളുമായി നാം ഇപ്പോള്‍ യോഗയിലൂടെ ബന്ധിക്കപ്പെട്ടിരിക്കുന്നു. യോഗാ സ്ഥാപനങ്ങള്‍ കാണാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്-അദ്ദേഹം പറഞ്ഞു.യോഗയുടെ പ്രാധാന്യത്തെ അദ്ദേഹം ഉപ്പുമായി സാമ്യപ്പെടുത്തി. ഭക്ഷണത്തിന് സ്വാദ് നല്‍കാന്‍ മാത്രമല്ല, ശരീരത്തെ സംരക്ഷിക്കാന്‍ വേണ്ടിയാണ് ഉപ്പ് ഉപയോഗിക്കുന്നത്. ഇതുപോലെ തന്നെയാണ് യോഗ ചെയ്യുന്നതും. രാവിലെ മുതലുണ്ടായിരുന്ന മഴ വകവയ്ക്കാതെയാണ് പലരും യോഗ ചെയ്യാനെത്തിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക