|    Jul 17 Tue, 2018 7:25 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

യോഗാ കേന്ദ്രത്തിലേത് ഞെട്ടിക്കുന്ന സംഭവങ്ങളെന്ന് ഹൈക്കോടതി

Published : 27th September 2017 | Posted By: fsq

 

കൊച്ചി: ഇതര മതസ്ഥരെ വിവാഹം ചെയ്ത യുവതികളെ തടവിലാക്കി പീഡിപ്പിക്കുന്ന കേന്ദ്രത്തെക്കുറിച്ചുള്ള പരാതിയില്‍ രണ്ടാഴ്ചയ്ക്കകം വിശദമായ അന്വേഷണ റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നും യോഗാ കേന്ദ്രത്തില്‍ നടന്നത് ഞെട്ടിക്കുന്ന സംഭവങ്ങളെന്നും ഹൈക്കോടതി. എറണാകുളം ഉദയംപേരൂര്‍ കണ്ടനാട്ടുള്ള യോഗ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റ് എന്നറിയപ്പെടുന്ന ശിവശക്തി യോഗാ സെന്റര്‍ എന്ന സ്ഥാപനത്തെക്കുറിച്ച് ഒക്‌ടോബര്‍ പത്തിനകം അന്വേഷണ ഉദ്യോഗസ്ഥന്‍ വിശദീകരണം നല്‍കണമെന്നു കോടതി നിര്‍ദേശിച്ചു. നേരിട്ടു ഹാജരായ പരാതിക്കാരിയോടും ഭര്‍ത്താവിനോടും ഡിവിഷന്‍ ബെഞ്ച് വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞു. പരാതിയില്‍ പറഞ്ഞ കാര്യങ്ങളെല്ലാം  സത്യമാണെന്ന് യുവതി കോടതിയെ ധരിപ്പിച്ചു. തുടര്‍ന്ന് യോഗാ കേന്ദ്രത്തില്‍ നടന്ന സംഭവങ്ങള്‍ ഞെട്ടിക്കുന്നതാണെന്ന് കോടതി വാക്കാല്‍ നിരീക്ഷിച്ചു. കേസ് തിങ്കളാഴ്ച പരിഗണിക്കവെ വിവാദ കേന്ദ്രത്തെയും പോലിസ് ഉദ്യോഗസ്ഥരെയും കക്ഷിചേര്‍ക്കേണ്ടതുണ്ടെന്നും ഇതിനുള്ള അപേക്ഷ സമര്‍പ്പിക്കാനും കോടതി  യുവതിയുടെ ഭര്‍ത്താവ് റിന്റോ ഐസക്കിനോട് നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് യോഗാ കേന്ദ്രം, സംസ്ഥാന പോലിസ് മേധാവി, ജില്ലാ പോലിസ് മേധാവി, തൃപ്പൂണിത്തുറ ഹില്‍പാലസ് സിഐ, ഉദയംപേരൂര്‍ എസ്‌ഐ എന്നിവരെ കക്ഷി ചേര്‍ക്കാന്‍ അഭിഭാഷകന്‍ അപേക്ഷ നല്‍കി. ഇവരെയെല്ലാം കക്ഷി ചേര്‍ത്ത കോടതി, എല്ലാ എതിര്‍കക്ഷികള്‍ക്കും അടിയന്തര നോട്ടീസ് നല്‍കാന്‍ ഉത്തരവിട്ടു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss