|    Jan 24 Wed, 2018 3:35 am
FLASH NEWS
Home   >  Kerala   >  

യോഗാ കേന്ദ്രത്തിലെ പീഡനം:മനോജ് ഗുരുജിക്ക് മുന്‍കൂര്‍ ജാമ്യം

Published : 13th October 2017 | Posted By: mi.ptk

കൊച്ചി: എറണാകുളം തൃപ്പൂണിത്തുറ യോഗാ കേന്ദ്രത്തിലെ പീഡനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മനോജ് ഗുരുജിക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കി. മനോജ് ഗുരുജിയുടെ ബന്ധു പെരുമ്പാവൂര്‍ സ്വദേശി മനു, യോഗാ കേന്ദ്രത്തിലെ ജീവനക്കാരായ സുജിത്,കര്‍ണാടക സ്വദേശിനി സ്മിത ഭട്ട്, കണ്ണൂര്‍ സ്വദേശിനി ലക്ഷ്മി എന്നിവര്‍ക്കും കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിട്ടുണ്ട്.

യോഗ കേന്ദ്രത്തില്‍ നിര്‍ബന്ധിത മതംമാറ്റം നടക്കുന്നുണ്ടെന്നും ഇവിടെ പെണ്‍കുട്ടികളെ ക്രൂരമായി പീഡിപ്പിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി തൃശൂര്‍ സ്വദേശിയായ യുവതി നല്‍കിയ പരാതിയിലാണ് മനോജ് ഗുരുജി ഉള്‍പ്പെടെയുള്ളവരെ പ്രതി ചേര്‍ത്ത് പൊലിസ് കേസെടുത്തിരുന്നത്. മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് പരാതിക്കാരിയായ യുവതി കേസില്‍ കക്ഷി ചേര്‍ന്നിട്ടുണ്ട്. സംഭവത്തെത്തുടര്‍ന്ന് യോഗ കേന്ദ്രം അടച്ചു പൂട്ടിയിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day