|    Oct 19 Fri, 2018 7:51 am
FLASH NEWS
Home   >  Kerala   >  

യോഗാ കേന്ദ്രത്തിലെ പീഡനം: ഒളിവില്‍ കഴിയുന്ന നാലുപേര്‍ മുന്‍കൂര്‍ ജാമ്യം തേടി

Published : 28th September 2017 | Posted By: shadina sdna


കൊച്ചി: തൃപ്പൂണിത്തുറിയിലെ വിവാദ യോഗ കേന്ദ്രത്തില്‍  യുവതികളെ തടവിലാക്കി പീഡിപ്പിച്ച കേസില്‍ ഒളിവില്‍ കഴിയുന്ന നാലുപേര്‍ മുന്‍കൂര്‍ ജാമ്യം തേടി. എറണാകുളം ഉദയം പേരൂര്‍ കണ്ടനാട്ടെ യോഗ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റ് സ്ഥാപനത്തിന്റെ നടത്തിപ്പുകാരന്‍ ചേര്‍ത്തല പെരുമ്പളം സ്വദേശി മനോജ് ഗുരുജി, ഇയാളുടെ സഹായികളായ പെരുമ്പളം സ്വദേശി സുജിത്ത്, കര്‍ണാടക സ്വദേശി സ്മിതാ ഭട്ട്, കണ്ണൂര്‍ സ്വദേശിനി ലക്ഷ്മി എന്നിവരാണ് മുന്‍കൂര്‍ ജാമ്യത്തിനായി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ സമീപിച്ചത്. ജാമ്യാപേക്ഷ സെഷന്‍സ് ജഡ്ജി അനില്‍ കുമാര്‍ വ്യാഴാഴ്ച പരിഗണിക്കും. സ്ഥാപനത്തില്‍ നിന്നും രക്ഷപ്പെട്ട ആയുര്‍വേദ ഡോക്ടറുടെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് സ്ഥാപനത്തെക്കുറിച്ച് പുറംലോകം അറിയുന്നത്. അന്യമതസ്ഥരെ വിവാഹം കഴിക്കാന്‍ ശ്രമിച്ചവരടക്കം 65ഓളം പേരെ സ്ഥാപനത്തില്‍ പാര്‍പ്പിച്ചിട്ടുണ്ടെന്നായിരുന്നു യുവതിയുടെ വെളിപ്പെടുത്തല്‍. പ്രതികളിലൊരാളായ മലപ്പുറം മഞ്ചേരി പത്തപ്പിരിയാം കാരാട്ടുകുളങ്ങര സ്വദേശി ശ്രീജേഷിനെ കഴിഞ്ഞ ദിവസം പോലിസ് അറസ്റ്റ് ചെയ്തിരുന്നു

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss