|    Jul 23 Mon, 2018 3:25 pm
FLASH NEWS
Home   >  Kerala   >  

യോഗാ കേന്ദ്രത്തിന്റെ മറവില്‍ നടക്കുന്നത് മത പരിവര്‍ത്തനം;മുസ്‌ലിങ്ങളെ നിര്‍ബന്ധിച്ച് മതംമാറ്റും:വെളിപ്പെടുത്തലുമായി യുവതി

Published : 28th September 2017 | Posted By: mi.ptk

കൊച്ചി: തൃപ്പൂണിത്തുറയിലെ വിവാദ യോഗാ കേന്ദ്രത്തിന്റെ മറവില്‍ നടക്കുന്നത് മതപരിത്തനമെന്ന് കേന്ദ്രത്തില്‍ നിന്നും രക്ഷപ്പെട്ട കണ്ണൂര്‍ സ്വദേശിനിയുടെ വെളിപ്പെടുത്തല്‍. മുസ്‌ലിം യുവാക്കളെ പ്രണയിച്ച് വിവാഹം കഴിച്ച ഹിന്ദു യുവതികളാണ് ഇവിടെ കൂടുതല്‍ ഉള്ളതെന്നും പെണ്‍കുട്ടി പറഞ്ഞു.
മുസ്‌ലിം യുവാക്കളെ പ്രണയിച്ച യുവതികളെ കൗണ്‍സിലിങ് ചെയ്ത് യുവാക്കളുടെ ഫോണ്‍നമ്പറും മറ്റു വിവരങ്ങളും കൈക്കലാക്കും. തുടര്‍ന്ന് അവരെ വിളിച്ച് ഹിന്ദുമതത്തിലേക്ക് മാറാന്‍ തയ്യാറാണെങ്കില്‍ വീട്ടുകാര്‍ എതിര്‍ത്താലും വിവാഹം നടത്തിതരാമെന്ന് പറയുകയും ചെയ്യും. ഇത്തരത്തില്‍ ചില മുസ്‌ലിം യുവാക്കളെ മതം മാറ്റിയിട്ടുണ്ട്.
അതുപോലെ മറ്റുമതത്തില്‍പെട്ട പെണ്‍കുട്ടികളെയും ഇവിടെ എത്തിച്ച് ഹിന്ദുമതത്തിലേക്ക് മാറ്റാറുണ്ടെന്നും വീട്ടുകാരുടെ അനുവാദമില്ലാതെയാണ് ഇത്തരം മതംമാറ്റം നടക്കുന്നതെന്നും പെണ്‍കുട്ടി പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss