|    Nov 21 Wed, 2018 5:42 pm
FLASH NEWS
Home   >  Districts  >  Thrissur  >  

യോഗത്തില്‍ നിന്ന് മാധ്യമപ്രവര്‍ത്തകരെ ഇറക്കിവിട്ടു

Published : 25th August 2018 | Posted By: kasim kzm

വടക്കാഞ്ചേരി: നഗരസഭയിലെ ദുരന്തനിവാരണവും ശുചീകരണ പ്രവര്‍ത്തനങ്ങളും ചര്‍ച്ച ചെയ്യുന്നതിനായി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ നിന്ന് ചെയര്‍പേഴ്‌സണ്‍ ശിവപ്രിയ സന്തോഷ് മാധ്യമ പ്രവര്‍ത്തകരെ അകാരണമായി ഇറക്കിവിട്ടു.
ഇത് തന്റെ അധികാരപരിധിയില്‍ വരുന്ന സ്ഥലമാണെന്നും അനുവാദമില്ലാതെ യോഗത്തില്‍ പ്രവേശിക്കരുതെന്നും ആക്രോശിക്കുകയും ചെയ്തു. ചെയര്‍പേഴ്‌സന്റെ ഏകപക്ഷീയമായ തീരുമാനത്തില്‍ പ്രതിഷേധിച്ച് ബി ജെ പി കൗണ്‍സിലര്‍ ചന്ദമോഹന്‍ കുമ്പളങ്ങാട്, കെ അജിത്കുമാര്‍ ഉള്‍പ്പടെയുള്ള യുഡിഎഫ് കൗണ്‍സിലര്‍മാരും യോഗം ബഹിഷ്‌കരിച്ചു. പ്രതിഷേധവുമായി രംഗത്തെത്തിയ മാധ്യമ പ്രവര്‍ത്തകരെ വൈസ് ചെയര്‍മാന്‍ എം ആര്‍ അനൂപ് കിഷോര്‍ ചര്‍ച്ചക്കു വിളിക്കുകയും ചെയര്‍പേഴ്‌സന്റെ ഭാഗത്തു നിന്നുണ്ടായ നടപടി ഏറെ വേദനാജനകമാണെന്ന് അറിയിക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. മാധ്യമ സ്വാതന്ത്ര്യത്തിന് വിലക്കേര്‍പ്പെടുത്തിയ ചെയര്‍പേഴ്‌സന്റെ ഏകാധിപത്യ നടപടിയില്‍ വടക്കാഞ്ചേരി പ്രസ്സ് ക്ലബ്ബ് പ്രതിഷേധം രേഖപ്പെടുത്തി. ചെയര്‍ പേഴ്‌സന്റെ നടപടിയില്‍ വ്യാപക പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss