|    Mar 27 Mon, 2017 4:32 am
FLASH NEWS

യേശു-ഗാന്ധി ആശയ സമന്വയം ഉണ്ടാവണം: എം മുകുന്ദന്‍

Published : 30th September 2016 | Posted By: SMR

കോഴിക്കോട്: യേശുവിന്റെയും ഗാന്ധിയുടെയും ആശയങ്ങളുടെ സമന്വയമാണ് നമുക്കു വേണ്ടതെന്ന് പ്രശസ്ത സാഹിത്യകാരന്‍ എം മകുന്ദന്‍. കോഴിക്കോട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ (ജീവന) നേതൃത്വത്തില്‍ സംഘടിപ്പിച്ച വിശുദ്ധ മദര്‍ തെരേസയുടേയും വിശുദ്ധ മരിയ എലിസബത്ത് ഹെസ്സല്‍ബ്ലാഡിന്റെയും വിശുദ്ധ പദവി ആഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്‌നേഹവും നന്‍മയും കൊണ്ടുനടന്ന് സ്വര്‍ഗം പ്രാപിക്കുകയെന്ന മദര്‍തെരേസയുടെ സ്വപ്‌നം നമുക്കുള്ള സന്ദേശമാണെന്നും മുകുന്ദന്‍ പറഞ്ഞു. ഓരോ പ്രഹരമേല്‍ക്കുമ്പോഴും യേശുവും ഗാന്ധിയും ദൈവനാമമാണ് ഉച്ഛരിച്ചത്. അതു സമൂഹം മാതൃകയാക്കാണം മുകുന്ദന്‍ ആവശ്യപ്പെട്ടു. മോസ്റ്റ് റവ. ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ അധ്യക്ഷത വഹിച്ചു. അബ്ദുസ്സമദ് സമദാനി മുഖ്യ പ്രഭാഷണം നടത്തി.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക