|    Jul 18 Wed, 2018 2:16 am
FLASH NEWS
Home   >  Kerala   >  

യേശുദാസിന്റെ ക്ഷേത്ര പ്രവേശനത്തില്‍ നിലപാട് വ്യക്തമാക്കി സുരേഷ് ഗോപി

Published : 18th September 2017 | Posted By: mi.ptk

തിരുവനന്തപുരം: ഗാനഗന്ധര്‍വ്വന്‍ കെജെ യേശുദാസിന് പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ പ്രവേശം നല്‍കുന്ന കാര്യത്തില്‍ നിലപാട് വ്യക്തമാക്കി സുരേഷ് ഗോപി എംപി. യേശുദാസിന് ക്ഷേത്രത്തില്‍ പ്രവേശനം അനുവദിക്കണമെന്നാണ് തന്റെ വ്യക്തിപരമായ നിലപാടെന്ന് സുരേഷ് ഗോപി പറഞ്ഞു. എ്ന്നാല്‍ ഭക്തരുടെ വിശ്വാസത്തെ വ്രണപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ അനുമതി ചോദിച്ചുകൊണ്ട് ഗായകന്‍ കെ ജെ യേശുദാസ് കഴിഞ്ഞ ദിവസം അപേക്ഷ സമര്‍പ്പിച്ചിരുന്നു. വിജയദശമി ദിനത്തില്‍ ക്ഷേത്രദര്‍ശനം നടത്താനാണ് അനുമതി ചോദിച്ചിരിക്കുന്നത്. ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ രതീശന് ദൂതന്‍ വഴിയാണ് യേശുദാസ് അപേക്ഷ സമര്‍പ്പിച്ചത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss