|    Jun 20 Wed, 2018 1:58 am
Home   >  Todays Paper  >  Page 1  >  

യേശുദാസിനു പദ്മവിഭൂഷണ്‍; അഞ്ചു മലയാളികള്‍ക്ക് പദ്മശ്രീ

Published : 26th January 2017 | Posted By: fsq

 

ന്യൂഡല്‍ഹി: രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ പദ്മ പുരസ്‌കാരങ്ങള്‍ക്ക് ഇത്തവണ ആറു മലയാളികള്‍ അര്‍ഹരായി. പ്രശസ്ത ഗായകന്‍ കെ ജെ യേശുദാസിനു പദ്മവിഭൂഷണ്‍ ലഭിച്ചു. പാറശ്ശാല ബി പൊന്നമ്മാള്‍, കഥകളി ആചാര്യന്‍ ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍, കവി അക്കിത്തം, ഹോക്കി താരം ശ്രീജേഷ്, ആയോധനകലാ വിദഗ്ധ മീനാക്ഷിയമ്മ എന്നിവര്‍ക്കാണ് കേരളത്തില്‍ നിന്ന് പദ്മശ്രീ ലഭിച്ചത്. ഏഴു പദ്മവിഭൂഷണ്‍, ഏഴു പദ്മഭൂഷണ്‍, 75 പദ്മശ്രീ എന്നിങ്ങനെ 89 പേരെയാണ് ഇത്തവണ രാജ്യം പദ്മ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചത്. ഇതില്‍ 19 പേര്‍ സ്ത്രീകളും അഞ്ചു പേര്‍ പ്രവാസികളുമാണ്. ആറു പേര്‍ക്ക് മരണാനന്തര ബഹുമതിയായാണ് പുരസ്‌കാരം നല്‍കിയത്.  ശരദ് പവാര്‍, തമിഴ്‌നാട്ടില്‍ നിന്നുള്ള സദ്ഗുരു ജാഗി വാസുദേവ്, ബിജെപി നേതാവ് മുരളി മനോഹര്‍ ജോഷി, ശാസ്ത്രജ്ഞന്‍ പ്രഫ. ഉഡുപ്പി രാമചന്ദ്ര റാവു, അന്തരിച്ച മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി സുന്ദര്‍ലാല്‍ പട്‌വ, അന്തരിച്ച മുന്‍ കേന്ദ്രമന്ത്രി പി എ സാങ്മ എന്നിവരാണ് പദ്മവിഭൂഷന് അര്‍ഹരായവര്‍. പദ്മഭൂഷന് അര്‍ഹരായവരില്‍ കേരളത്തില്‍ നിന്ന് ആരുമില്ല. രാജസ്ഥാനില്‍ നിന്നുള്ള സംഗീതജ്ഞന്‍ വിശ്വമോഹന്‍ ഭട്ട്, ഉത്തര്‍പ്രദേശില്‍ നിന്നുള്ള എഴുത്തുകാരന്‍ ദേവീപ്രസാദ് ദ്വിവേദി, മഹാരാഷ്ട്രയില്‍ നിന്നുള്ള പ്രവാസി ഡോക്ടര്‍ തെഹിംടണ്‍ ഉഡ് വാദിയ, ഗുജറാത്തില്‍ നിന്നുള്ള സ്പിരിച്വല്‍ ഗുരു രത്‌നസുന്ദര്‍ മഹാരാജ്, ബിഹാറില്‍ നിന്നുള്ള യോഗഗുരു നിരഞ്ജനനന്ദ സരസ്വതി, തായ്‌ലന്റില്‍ നിന്നുള്ള മഹാചക്രി സിരിന്തോരന്‍ രാജകുമാരന്‍,അന്തരിച്ച ചോ രാമസ്വാമി എന്നിവരാണ് പദ്മഭൂഷണ്‍ നേടിയവര്‍. ടി കെ മൂര്‍ത്തി, ക്രിക്കറ്റ് താരങ്ങളായ വിരാട് കോഹ്‌ലി, ശേഖര്‍ നായിക്, കായികതാരങ്ങളായ ദീപ മല്ലിക്, ഡിസ്‌കസ് ത്രോ താരം വികാസ് ഗൗഡ, മാരിയപ്പന്‍ തങ്കവേലു, ദീപ കര്‍മാകര്‍, സാക്ഷി മല്ലിക് എന്നിവര്‍ പദ്മശ്രീ നേടിയവരുടെ കൂട്ടത്തിലുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss