|    Mar 25 Sat, 2017 5:23 pm
FLASH NEWS
Home   >  Sports  >  Others  >  

യെലെയ്ന്‍ തോംസണ്‍ ജമൈക്കയുടെ വനിതാ ബോള്‍ട്ട്

Published : 19th August 2016 | Posted By: SMR

റിയോ ഡി ജനയ്‌റോ: അതിവേഗയിനങ്ങളില്‍ ആധിപത്യം അരക്കിട്ടുറപ്പിച്ച് 200 മീറ്ററിലും ബോള്‍ട്ടിന്റെ നാട്ടുകാര്‍. ഗ്ലാമര്‍ ഇനങ്ങളിലൊന്നായ വനിതകളുടെ 200 മീറ്ററില്‍ വനിതാ ബോള്‍ട്ടെന്നറിയപ്പെടുന്ന ജമൈക്കയുടെ യെലെയ്ന്‍ തോംസണാണ് ഡബിള്‍ സ്വര്‍ണം തികച്ച് ഫിനിഷ് ചെയ്തത്.
നേരത്തെ വനിതകളുടെ അതിവേഗക്കാരെ നിര്‍ണയിക്കുന്ന 100 മീറ്ററിലും യെലെയ്ന്‍ സ്വര്‍ണമണിഞ്ഞിരുന്നു.   21.78 സെക്കന്‍ഡിലായിരുന്നു ഈ 24കാരി മല്‍സരം ഫിനിഷ് ചെയ്തത്. രണ്ടാം സ്ഥാനത്തെത്തിയ നെതര്‍ലാന്റിന്റെ ഷിപ്പേര്‍ഡിനെ സെക്കന്‍ഡിന്റെ 10 ല്‍ ഒന്നു വ്യത്യാസത്തിലാണു മറികടന്നത്. അമേരിക്കയുടെ ടോറി ബൗവി വെങ്കലം നേടി.
നേരത്തെ നടന്ന സെമി മല്‍സരങ്ങളില്‍ ഇരുവര്‍ക്കും പിന്നില്‍ മൂന്നാമതായായിരുന്നു യെലെയ്ന്‍ ഫിനിഷ് ചെയ്തിരുന്നത്.
റിയോയില്‍ ട്രിപ്പിള്‍ സ്വര്‍ണം ലക്ഷ്യംവയ്ക്കുന്ന യെലെയ്ന്‍ 4-100 മീറ്ററിലും ട്രാക്കിലിറങ്ങുന്നുണ്ട്. 2015ല്‍ നടന്ന ലോക റിലേ ചാംപ്യന്‍ഷിപ്പിലും യെലെയ്ന്‍ തോംസണായിരുന്നു സ്വര്‍ണം.

(Visited 22 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക