|    Nov 16 Fri, 2018 9:19 pm
FLASH NEWS
Home   >  Sports  >  Football  >  

യെമനെതിരേയും ഗോള്‍ മഴ വര്‍ഷിച്ച് ഇന്ത്യന്‍ കുട്ടിപ്പട

Published : 7th August 2018 | Posted By: jaleel mv

 


അമ്മാന്‍: അണ്ടര്‍ 16 വാഫ് ടൂര്‍ണമെന്റില്‍ യെമനെയും തകര്‍ത്ത് ഇന്ത്യന്‍ കുട്ടിപ്പട. എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് ഇന്ത്യന്‍ കുട്ടിപ്പട യെമനെ തകര്‍ത്തത്. ഹര്‍പ്രീത് സിങ്, റിഡ്ജ് ഡെമെലല്ലോ, രോഹിത് ദാനു എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ ഗോളുകള്‍ വിക്ഷേപിച്ചത്.
ആദ്യപകുതിയില്‍ ഹര്‍പ്രീത് സിങ് നേടിയ ഗോളിലാണ് ഇന്ത്യ മുന്നിലെത്തിയത്. 38ാം മിനിറ്റില്‍ ഗിവ്‌സണ്‍ സിങിന്റെ കോര്‍ണര്‍ കിക്കിന് തല വെച്ചാണ് ഹര്‍പ്രീത് ഗോള്‍ നേടിയത്. 47ാം മിനിറ്റില്‍ റിഡ്ജ് ഡെമെല്ലോ രണ്ടാം ഗോളും രണ്ടു മിനിറ്റിനുള്ളില്‍ രോഹിത് ധാനു മൂന്നാം ഗോളും നേടി.
ടൂര്‍ണ്ണമെന്റിലെ മറ്റു മല്‍സരങ്ങളില്‍ ജോര്‍ദാനെ 4-0നും കരുത്തരായ ഇറാഖിനെ 1-0ത്തിനും ഇന്ത്യന്‍ കുട്ടിപ്പട പരാജയപ്പെടുത്തിയിരുന്നു. വാഫ് ടൂര്‍ണ്ണമെന്റില്‍ ജപ്പാനെതിരെ മാത്രമാണ് ഇന്ത്യ പരാജയപ്പെട്ടത്. അണ്ടര്‍ 20 കോട്ടിഫ് കപ്പില്‍ ഇന്ത്യ കഴിഞ്ഞ ദിവസം അര്‍ജന്റീനയെയും തോല്പിച്ചിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss