|    Jan 18 Wed, 2017 5:41 pm
FLASH NEWS

യമനില്‍ സംസ്‌കാര ചടങ്ങിനിടെ വ്യോമാക്രമണം;140 മരണം

Published : 9th October 2016 | Posted By: mi.ptk

yeman-air-strike

സന്‍ആ: യമനില്‍ സംസ്‌കാര ചടങ്ങിനിടെയുണ്ടായ വ്യോമാക്രമണത്തില്‍ 140 പേര്‍ മരിച്ചു. സനയില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വച്ച ഹാളിന് നേരെയായിരുന്നു ആക്രമണമുണ്ടായത്. ആക്രമണത്തില്‍ 500ലേറെപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
സൗദി സഖ്യസേനയാണ് ആക്രമണത്തിന് പിന്നിലെന്ന് ഹൂതി വിമതര്‍ ആരോപിച്ചു. എന്നാല്‍ ആക്രമണത്തില്‍ പങ്കില്ലെന്ന് സൗദി സൈനിക വൃത്തങ്ങള്‍ അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചു.സാധാരാണ ജനങ്ങള്‍ പങ്കെടുക്കുന്ന പരിപാടികളില്‍ ആക്രമണമുണ്ടാക്കാറില്ലെന്നും മറ്റ് സാധ്യതകള്‍ കൂടി പരിഗണിക്കണമെന്നും അധികൃതര്‍ പറഞ്ഞു. അതേസമയം, സൗദി സഖ്യസേനക്ക് നല്‍കിവരുന്ന പിന്തുണ തുടരണമോ എന്ന കാര്യത്തില്‍ പുനര്‍വിചിന്തനം ആവശ്യമാണെന്ന് യുഎസും പ്രതികരിച്ചു.
യമനിലെ ഹൂതി വിഭാഗം ആഭ്യന്തരമന്ത്രിയുടെ പിതാവിന്റെ ശവസംസ്‌കാര ചടങ്ങ് നടക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ ചടങ്ങ് നടന്ന ഹാള്‍ പൂര്‍ണമായും തകര്‍ന്നു. സ്‌ഫോടനത്തിന് പിന്നാലെയുണ്ടായ അഗ്നിബാധ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും തടസമായി. സനയിലെ ആശുപത്രികളെല്ലാം പരിക്കേറ്റവരെകൊണ്ട് നിറഞ്ഞിരിക്കുകയാണ്. റേഡിയോ സന്ദേശത്തിലൂടെയാണ് ആരോഗ്യപ്രവര്‍ത്തകരെ വിളിച്ചുവരുത്തി ആശുപത്രികള്‍ ചികിത്സക്ക് സജ്ജമാക്കിയത്.
2014ലെ ആഭ്യന്തര യുദ്ധത്തെ തുടര്‍ന്ന് രാജ്യത്തിന്മേലുള്ള അധികാരം നേടിയെടുക്കാന്‍ സര്‍ക്കാരും ഹൂതി വിമതരും തമ്മിലുള്ള സംഘര്‍ഷത്തില്‍ ഇതുവരെ അയ്യായിരത്തിലേറെപേര്‍ കൊല്ലപ്പെട്ടതായാണ് രാജ്യാന്തര മനുഷ്യാവകാശ സംഘടനകളുടെ വിലയിരുത്തല്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 476 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക