|    Mar 26 Sun, 2017 8:29 pm
FLASH NEWS

യെമനില്‍ ചരക്ക് കപ്പല്‍ കത്തി രണ്ട് ഇന്ത്യന്‍ നാവികര്‍ മരിച്ചു

Published : 8th March 2016 | Posted By: SMR

ന്യൂഡല്‍ഹി: യെമനിലെ അല്‍സദായ്ക്ക് സമീപം ചരക്കുകപ്പലില്‍ തീപിടിച്ച് രണ്ട് ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ടതായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. മഹേഷ് കുമാര്‍ രാജഗോപാല്‍, ദീപു ലതിക മോഹന്‍ എന്നിവരാണു മരിച്ചത്. മൂന്ന് ഇന്ത്യന്‍ നാവികര്‍ക്ക് പരിക്കേറ്റു. ചെന്നൈ സ്വദേശി അതുല്‍ ബോല്‍ക്കറുടെ നില ഗുരുതരമാണ്. ലഖ്‌നോയില്‍ നിന്നുള്ള അലാവുദ്ദീന്‍, ഗാസിയാബാദില്‍ നിന്നുള്ള രാജ്‌വീര്‍ സിങ് എന്നിവരാണു പരിക്കേറ്റ മറ്റുള്ളവര്‍. ഇവരെ ഒമാനിലെ സലാലയിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ഒമാനിലെയും ജിബൂത്തിയിലെയും ഇന്ത്യന്‍ എംബസികള്‍ ഇവര്‍ക്കു സഹായം നല്‍കുന്നുണ്ടെന്നും സുഷമ ട്വിറ്ററില്‍ അറിയിച്ചു.
യുദ്ധം തുടരുന്ന യെമനില്‍ കഴിയുന്ന മലയാളി സിസ്റ്റര്‍ സാലിയുമായി താന്‍ ഫോണില്‍ സംസാരിച്ചതായും മന്ത്രി വ്യക്തമാക്കി.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക