|    May 24 Wed, 2017 8:12 am
FLASH NEWS

യെമനില്‍ കാണാതായ മലയാളി പുരോഹിതന്‍ ടോം ഉഴുന്നാലില്‍ ഐഎസ് പിടിയില്‍

Published : 26th March 2016 | Posted By: swapna en

 

tom-uzhunnalil.

സനാ:  യെമനില്‍ മാര്‍ച്ച് ആറ് മുതല്‍ കാണാതായ മലയാളി പുരോഹിതന്‍ ടോം ഉഴുന്നാലില്‍ ഐഎസ് പിടിയിലാണെന്ന് കേന്ദ്രസര്‍ക്കാര്‍ സ്ഥിരീകരിച്ചു. ഇന്നാണ് ആഭ്യന്തര മന്ത്രാലയം ഇത് സ്ഥിരീകരിച്ചത്. പുരോഹിതനെ  ഉടന്‍ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍  അറിയിച്ചു. മാര്‍ച്ച് ആറിന് യെമനിലെ വൃദ്ധസദനത്തില്‍ ഐഎസ് ആക്രമണം നടത്തിയിരുന്നു. ഈ ആക്രമണത്തില്‍ നാല് ഇന്ത്യന്‍ കന്യാസ്ത്രീകളടക്കം 16 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഈ ആക്രമണത്തിന് ശേഷമാണ് പുരോഹിതനെയും മറ്റൊരു ഇന്ത്യന്‍ സിസ്റ്ററായ സിസലിയെയും കാണാതായത്. സിസ്റ്റര്‍ സിസിലിയെ പിന്നീട് കണ്ടെത്തിയിരുന്നു. ഇവര്‍ ഇന്ത്യയില്‍ തിരിച്ചെത്തിയിരുന്നു. എന്നാല്‍ പുരോഹിതനെക്കുറിച്ച് വിവരമില്ലായിരുന്നു. പുരോഹിതന്‍ ഐഎസ് പിടിയിലാണെന്ന് നേരത്തെ സൂചന ഉണ്ടായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day