|    May 26 Sat, 2018 7:40 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

യെദ്യൂരപ്പ ഏകദിന മുഖ്യമന്ത്രി: കോണ്‍ഗ്രസ്‌

Published : 18th May 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ ബിജെപിക്ക് ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ ബി എസ് യെദ്യൂരപ്പ ഏകദിന മുഖ്യമന്ത്രിയായി മാറുമെന്ന് കോണ്‍ഗ്രസ്. സഭയില്‍ ഇന്നു ഭൂരിപക്ഷം തെളിയിക്കാന്‍ പാര്‍ട്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബിജെപി അധ്യക്ഷന്‍ അമിത് ഷായെയും വെല്ലുവിളിച്ചു.
കര്‍ണാടകയിലെ ഗവര്‍ണറുടെ നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഇന്ന് ജനാധിപത്യ സംരക്ഷണദിനമായി ആചരിക്കുമെന്നു പാര്‍ട്ടി വക്താവ് രണ്‍ദീപ് സുര്‍ജെവാല പറഞ്ഞു. ജനാധിപത്യം അട്ടിമറിച്ചതിലുള്ള രോഷം പ്രകടിപ്പിക്കാനാണു പ്രതിഷേധം സംഘടിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് കൂറുമാറ്റ നിരോധന നിയമം ബാധകമാണെന്നും യാതൊരു തരത്തിലും ഭൂരിപക്ഷം തെളിയിക്കാന്‍ ബിജെപിക്കാവില്ലെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അശോക് ഗെഹ്‌ലോട്ട് പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss